August 11, 2026

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കോടികളുടെ അഴിമതിയെന്ന് യു.ഡി എഫ്

0
site-psd-90
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ച് തൊണ്ടര്‍നാട് പഞ്ചായത്തില്‍ തീവെട്ടികൊള്ള നടത്തിയതായി തൊണ്ടര്‍നാട് പഞ്ചായത് യു ഡി എഫ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ പദ്ധതികളിലെ മെറ്റീരിയല്‍ വര്‍ക്കുകളിലാണ് അഴിമതി നടന്നിരിക്കുന്നത്.കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും യു ഡി എഫ് ഭാരവാഹികളായ എസ് എം പ്രമോദ്, കേളോത്ത് അബ്ദുള്ള എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആട്ടിന്‍ കൂട്, കോഴിക്കൂട് എന്നിവ വിതരണം ചെയ്യുന്നതിനായി
ഒന്നര ലക്ഷം രൂപാ വീതം എസ്റ്റിമേറ്റ് തയ്യാറാക്കുകയും എന്നാല്‍ 50000 രൂപാ മാത്രം നല്‍കി ബാക്കി തങ്ങള്‍ക്കിഷ്ടപ്പെട്ടവരുടെ അക്കൗണ്ടിലൂടെ കൈക്കലാക്കുകയും ചെയ്തു. സമാന രീതിയില്‍ കയര്‍ മാറ്റ് വാങ്ങാനായി എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് കൈപ്പറ്റിയതായും ദാരവാഹികള്‍ ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ല കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നത്.ഏതാണ്ട് രണ്ടര കോടിയില്‍ അധികം രൂപാ വെട്ടിച്ചതായി കണ്ടെത്തിയതായും
വകുപ്പിലെ അക്കൗണ്ടന്റ്‌നിര്‍ബന്ധിത അവധിയില്‍ പോയതായും ആരോപണമുണ്ട്.ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ഭരണ സമിതി യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി കുറ്റക്കാരെ രക്ഷപ്പെടാന്‍ ശ്രമം നടത്തിയാല്‍ യു ഡി എഫ് ശക്തമായി പ്രതിഷേധിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *