October 10, 2026

ജീവനക്കാര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പാക്കുക: എന്‍.ജി.ഒ യൂണിയന്‍

0
site-psd-93
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ റവന്യു , തദ്ദേശ സ്വയം ഭരണം ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ സമീപകാലത്തായി ജീവനക്കാര്‍ക്ക് നേരെയുള്ള കൈയേറ്റങ്ങളും , ഭീഷണികളും , അധിക്ഷേപങ്ങളും വര്‍ദ്ധിക്കുന്നതായി എന്‍ജിഒ യൂണിയന്‍ പ്രസ്താവിച്ചു. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് സുരക്ഷിതമായും കാര്യക്ഷമമായും ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് കേരള എന്‍.ജി.ഒ യൂണിയന്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ച മാനന്തവാടി വില്ലേജ് ഓഫീസറെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതിനെതിരെ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.ചൂരല്‍ മല മുണ്ടക്കൈ ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട് വെള്ളരിമല വില്ലേജ് ഓഫീസറെ കഴിഞ്ഞ മാസമാണ് ഒരു പറ്റം സാമൂഹ്യ വിരുദ്ധര്‍ കൈയേറ്റം ചെയ്തത്. ജില്ലയിലെ തദ്ദേശ ഭരണസ്ഥാപനങ്ങളിലും ഇത്തരം സംഭവങ്ങള്‍ പതിവാകുന്നു. ഇത് ജീവനക്കാരുടെ ആത്മവീര്യം നഷ്ടപ്പെടുന്നതിനും കാര്യക്ഷമതയോടെ ജോലി ചെയ്യുന്നതിന് തടസ്സമാകുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും , കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി സീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് കേരള എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *