July 28, 2026

ജില്ല അണ്ടര്‍ 15 ചെസ് ചാമ്പ്യന്‍ഷിപ് ഓഗസ്റ്റ് 9 ന്

0
site-psd-94
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി കേണിച്ചിറ യുവ പ്രതിഭ ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വയനാട് ജില്ല അണ്ടര്‍- 15 (ഓപ്പണ്‍ & ഗേള്‍സ് ) ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 9 ന് കേണിച്ചിറ പൂതാടി പഞ്ചായത്ത് ഹാളില്‍ നടക്കും.2010 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച വയനാട് ജില്ലാ നിവാസികള്‍ക്ക് പങ്കെടുക്കാം.ഓപ്പണ്‍, ഗേള്‍സ് വിഭാഗങ്ങളില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ നേടുന്നവര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്ക് ജില്ലയില്‍ നിന്ന് യോഗ്യത നേടും.

250 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് Active pass എന്ന ആപ് മുഖേന ഓണ്‍ലൈനായി 08 ന് വൈകിട്ട് 6 ന് മുന്‍പ് ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യണം.

രജിസ്‌ട്രേഷന്‍ ലിങ്ക് :
https://activepass.app/

വിശദവിവരങ്ങള്‍ക്ക് ഫോണ്‍ :
രമേഷ് R-9744056901, വിനീഷ് PS-9446350145
സന്തോഷ് VR –
9605020305.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *