May 26, 2026

വന്യമൃഗ ശല്യം: പരിഹാരത്തിനായി പ്രത്യേക യോഗം

0
IMG_20250806_203703
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വന്യമൃഗങ്ങളുടെ ശല്യം ശാശ്വതമായി പരിഹരിക്കണമെന്ന ആവശ്യങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും കേന്ദ്ര സർക്കാരിലും സമർപ്പിച്ച നാല് ഇന കർമ്മ പദ്ധതി വിശദീകരിക്കുന്നതിനായി സംസ്ഥാന തലത്തിൽ ആദ്യമായി ഒരു വിശദീകരണ യോഗം സുൽത്താൻ ബത്തേരിയിൽ ചേരും. ആഗസ്റ്റ് 9-ന് ശനിയാഴ്ച സുൽത്താൻ ബത്തേരി മുനിസിപ്പൽ ഹാളിലാണ് യോഗം നടക്കുന്നത്.

 

വർഷങ്ങളായുള്ള ജനങ്ങളുടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണുക എന്നതാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. അഡ്വ. തങ്കച്ചൻ മുഞ്ഞനാട്ട് എഴുതിയ ‘മലയാളഭാഷ നിലനിൽപ്പും പുരോഗതിയും’, ‘പുരോസ്ഥിരചിന്ത ആശയവും പ്രയോഗവും’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ഈ വേദിയിൽ നടക്കും. കൂടാതെ, പുരോസ്ഥിര അവാർഡ് ദാനവും ചടങ്ങിന്റെ ഭാഗമായി നടക്കും.

 

സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, പ്രൊഫ. എം.എൻ. കാരശ്ശേരി, പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി, അസ്സൈനാർ തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വെച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *