പോക്സോ കേസ്: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 16 വർഷം തടവും പിഴയും
പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുപ്പൈനാട്, നെടുമ്പാല തുരുത്തിൽ വീട്ടിൽ മണി (58) യെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
2020 നവംബറിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഏകദേശം രണ്ടു വർഷത്തോളം പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. അന്നത്തെ മേപ്പാടി സബ് ഇൻസ്‌പെക്ടർ പി.സി. സജീവ് കേസ് രജിസ്റ്റർ ചെയ്ത് ആദ്യ അന്വേഷണം നടത്തി. പിന്നീട് ചുമതലയേറ്റ സബ് ഇൻസ്‌പെക്ടർ വി.പി. സിറാജ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അസ്മ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. മുജീബ് എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ജി. മോഹൻദാസ് ഹാജരായി.





Leave a Reply