November 9, 2026

ഇന്ത്യയിലെ ആദ്യ മൗണ്ടൈൻ എക്കോളജി കോൺഗ്രസ് വയനാട്ടിൽ: ലോഗോ പ്രകാശനം ചെയ്തു 

0
IMG-20261107-WA0223
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോകത്തിലെ വിവിധ മലനിരകളിലെ ആവാസവ്യവസ്ഥകളെയും അവയോട് ബന്ധപ്പെട്ട് ജീവിക്കുന്ന സമൂഹങ്ങളെയും ഒരു വേദിയിൽ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിടുന്ന പ്രോസസ്സ്വൽ മൗണ്ടൻസ് – മൗണ്ടൻ ഇക്കോളജി കോൺഗ്രസ് 2026-ന്റെ ലോഗോ പുറത്തിറക്കി. ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഈ മൗണ്ടൈൻ എക്കോളജി കോൺഗ്രസ്, മാറിക്കൊണ്ടിരിക്കുന്ന മലനിരകളെയും അവയിലെ ജീവജാലങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് വേദിയാകും.. ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി പൂക്കോട്, വയനാട് എന്നിവരുടെ സഹകരണത്തോടെയാണ് ത്സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ലോഗോ മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണയാണ് പുറത്തിറക്കിയത്. ഡിസംബർ 10, 11, 12 തീയതികളിൽ നടക്കുന്ന കോൺഗ്രസിന്റെ ലോഗോ പുറത്തിറക്കിയതോടെ ലോകത്തിലെ വിവിധ മലനിരകളിൽ പ്രവർത്തിക്കുന്നവരെ ഒരുമിച്ച് കൊണ്ടുവരുന്ന വലിയൊരു യാത്രയ്ക്ക് തുടക്കമാകുകയാണ്.

കാലാവസ്ഥാവ്യതിയാനത്തിന്റെ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അതിന്റെ പ്രത്യഘാതങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പർവ്വത പ്രദേശങ്ങളെയാണ്. 2018-ലെ വിനാശകരമായ വെള്ളപ്പൊക്കങ്ങൾക്കും ഉരുൾപൊട്ടലുകൾക്കും ശേഷം പശ്ചിമഘട്ടത്തിന്റെ കാലാവസ്ഥയിലും ദുരന്ത ഭൂപ്രകൃതിയിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇത് മലനിരകളിലെ ആവാസവ്യവസ്ഥകളുടെ ദുർബലതയിലേക്കും മറ്റു വലിയ പ്രത്യാഘാതങ്ങളിലേക്കും പുതിയ ശ്രദ്ധ ക്ഷണിക്കുന്നു. പശ്ചിമഘട്ടത്തിലെ ഈ ദുരന്തങ്ങൾ മാത്രമല്ല, ഉയരുന്ന താപനിലയിൽ ഹിമാലയത്തിലും ആൻഡീസിലും ഉരുകുന്ന മഞ്ഞുമലകളും ഗ്ലേഷ്യൽ തടാക വെള്ളപ്പൊക്കങ്ങളും, നേപ്പാളിലും ഭൂട്ടാനിലും ആവർത്തിക്കുന്ന ഉരുൾപൊട്ടലുകളും, ആവാസവ്യവസ്ഥകൾ വിട്ട് പലായനം ചെയ്യേണ്ടിവരുന്ന ജീവജാലങ്ങളും ലോകത്തിലെ ഓരോ പർവത മേഖലയെയും പിടിച്ചുലയ്ക്കുകയാണ്.

മലനിരകൾ എന്നത് വെറും ഭൂരൂപങ്ങളല്ല മറിച്ച്,, അവിടുത്തെ ഭൂപ്രകൃതിയും സാംസ്കാരിക ചരിത്രങ്ങൾളും ജീവിക്കുന്ന സമൂഹങ്ങളുടെ ദൈനംദിന ജീവിതവും ഉപജീവനവും ചേർന്ന് രൂപപ്പെടുന്ന ജീവനുള്ള ഭൂപ്രദേശങ്ങളാണ്. ചരിത്രത്തിലുടനീളം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മാറിക്കൊണ്ടിരിക്കുന്ന മലനിരകൾ മനുഷ്യരെയും സംസ്കാരങ്ങളെയും വരവേറ്റിട്ടുണ്ട്. എന്നാൽ ഇന്ന് പല പ്രതിസന്ധികളും പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനവും എല്ലാ പരിധികളെയും ലംഘിച്ച് വ്യവസ്ഥകളുടെ തകർച്ചയിലേക്ക് നയിക്കുകയാണ്. ഈ സാഹചര്യത്തിൽ മലനിരകളും അവയിലെ സമൂഹങ്ങളും തമ്മിലുള്ള ബന്ധങ്ങളെ പുനർവിചിന്തനം ചെയ്യാനും മലനിരകളുടെ ഭാവി പുനർസങ്കൽപ്പിക്കാനുമുള്ള ഒരു പൊതു വേദിയാണ് സമ്മേളനം ലക്ഷ്യമിടുന്നത്.

തണ്ണീർത്തടങ്ങൾക്കും തീരദേശ ആവാസവ്യവസ്ഥകൾക്കും സംരക്ഷണ ചട്ടക്കൂടുകളും നിയന്ത്രണ സംവിധാനങ്ങളും സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പരിസ്ഥിതി, ഉപജീവനം, സാംസ്കാരിക വൈവിധ്യം, ഉത്തരവാദിത്വപൂർവമായ വികസനം എന്നിവ സമന്വയിപ്പിക്കുന്ന സമഗ്രമായ സമീപനങ്ങൾ വികസിപ്പിക്കുന്നതിൽ മലനിരകൾ ഇപ്പോഴും വെല്ലുവിളികൾ നേരിടുകയാണ്. ലോകമെമ്പാടുമുള്ള വിവിധ മലയോര സമൂഹങ്ങൾ വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ ഒരുമിച്ച് കൊണ്ടുവന്ന്, വിവിധ പ്രദേശങ്ങളിലെ മലനിരകളുടെ പരിസ്ഥിതി, ഭരണം, നയം എന്നിവയെക്കുറിച്ചുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിലൂടെ ഈ ചർച്ചയ്ക്ക് സംഭാവന നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, വൈവിധ്യമാർന്ന മലനിരകളെയും സംസ്കാരങ്ങളെയും വിഷയങ്ങളെയും ജീവിതാനുഭവങ്ങളെയും പ്രതിനിധീകരിക്കുന്ന ആളുകളെ ഒരുമിച്ച് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് സംഘാടകർ പറയുന്നു. ഏകദേശം 500-ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന ഈ കോൺഗ്രസിൽ ആയിരത്തിലധികം പൊതുജനങ്ങൾ സന്ദർശകരായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 11-ന് അന്താരാഷ്ട്ര പർവത ദിനം കൂടി ആചരിച്ചുകൊണ്ടാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്.

 

ലോകത്തിലെ വിവിധ മലനിരകളിൽ പ്രവർത്തിക്കുന്ന ആളുകളെയും സ്ഥാപനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയൊരു ചർച്ചയുടെ തുടക്കമായാണ് ഈ പരിപാടിയെ കാണുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രീയവും പാരിസ്ഥിതികവുമായ അറിവുകൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് ഏറെ പ്രധാനമാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വയനാടിന്റെ പരിസ്ഥിതിയും അവിടുത്തെ ആദിവാസി സമൂഹങ്ങളുടെ അറിവുകളും കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള ഈ അന്താരാഷ്ട്ര കൂട്ടായ്മ, സുസ്ഥിര ഭാവിക്കായി ആഗോള ശൃംഖല കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഡിക്കമ്പറിൽ പൂക്കോട് വെറ്റിനറി കോളേജിൽ വെച്ച് നടക്കുന്ന പരിപാടിയുടെ മുന്നോടിയായി മാറ്റ് നിരവധി പ്രവർത്തങ്ങളാണ് നടന്നു വരുന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *