November 8, 2026

മാനന്തവാടിയിൽ എകെഎസ്ടിയു ജില്ലാ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു

0
IMG-20261107-WA0208
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: എകെഎസ്ടിയു വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ വനിതാ കൺവെൻഷൻ മാനന്തവാടി എഐടിയുസി ഹാളിൽ സംഘടിപ്പിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ശോഭാ രാജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അധ്യാപക, പാഠ്യ, പാഠ്യേതര രംഗങ്ങൾക്കുപരി പൊതുരംഗത്തും, സംഘടനാരംഗത്തും വനിതകളുടെ പ്രാതിനിധ്യം കൂടുതൽ ഉറപ്പാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളിൽ എല്ലാ അദ്ധ്യാപകരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീജിത്ത് വാകേരി, ജില്ലാ സെക്രട്ടറി എൻ വി കരുണാകരൻ, മനോജ് സി., ബിനോയ് ടി. ഡി. എന്നിവർ സംസാരിച്ചു. എകെഎസ്ടിയു വയനാട് ജില്ലാ പ്രസിഡണ്ട് ജിത്തുരാജ് സിപി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ വനിതാ കൺവീനർ സുധാ പ്രേംജിത്ത് സ്വാഗതവും ശ്രീദേവി എ ആർ നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *