May 26, 2026

എൻ ഊര് ട്രൈബൽ ഹെറിറ്റേജ് വില്ലേജിന് ഗ്രീൻ ഡെസ്റ്റിനേഷൻ അംഗീകാരം

0
IMG_20250808_202436
By ന്യൂസ് വയനാട് ബ്യൂറോ

ഗോത്ര ജീവിത ശൈലിയുടെയുംസംസ്‌കാരത്തിന്റെയും സുസ്ഥിര പരിരക്ഷയുടെയും പ്രതീകമായ എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന് ആഗോള അംഗീകാരമായ ഗ്രീൻ ഡെസ്റ്റിനേഷൻ സർട്ടിഫിക്കേഷൻ ലഭിച്ചു. സ്വതന്ത്രമായ പ്രവർത്തന രീതിയിലൂടെയും സഹകരണ സംവിധാനത്തിലൂടെയുമാണ് എൻ ഊര് നേട്ടം കൈവരിച്ചത്. സമുദായ പങ്കാളിത്തം, പരിസ്ഥിതി സംരക്ഷണം, സംസ്‌കാര സുരക്ഷ, തദ്ദേശവാസികളുടെ ആജീവിക സുരക്ഷിതത്വം തുടങ്ങിയ മാനദണ്ഡങ്ങളിൽ എടുക്കുന്ന ശക്തമായ ഇടപെടലുകളാണ് അംഗീകാരം നേടുന്നതിന് വഴിയൊരുക്കിയത്.

 

നെതർലാൻറിലെ ഗ്രീൻ ഡെസ്റ്റിനേഷൻ ഫൗണ്ടേഷനാണ് അംഗീകാരം നൽകുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരീക്ഷകരും സുസ്ഥിര ടൂറിസം വിദഗ്‌ധരും ചേർന്ന് നടത്തിയ സമഗ്ര വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എൻ ഊര് തിരഞ്ഞെടുക്കപ്പെട്ടത് .

അംഗീകാര സർട്ടിഫിക്കറ്റ് ഗ്രീൻ ഡെസ്റ്റിനേഷൻ ഇന്ത്യ പ്രതിനിധിയായ അപർണ്ണ സബ് കളക്‌ടറും എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റുമായ മിസാൽ സാഗർ ഭരതിന് കൈമാറി. പരിപാടിയിൽ എൻ ഊര്’ സെക്രട്ടറി മണി മീഞ്ചാൽ, ബോർഡ് അംഗങ്ങൾ, ജീവനക്കാർ, പ്രൊജക്‌ട് ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *