ജില്ലാ ശാസ്ത്രമേള: മാനന്തവാടി ഉപജില്ല ചാമ്പ്യന്മാർ, സ്കൂൾ വിഭാഗത്തിൽ ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം
മാനന്തവാടി: ജില്ലാ ശാസ്ത്രമേളയിൽ 1786 പോയിന്റുമായി മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനം നേടി. 1723 പോയിന്റുമായി ബത്തേരി ഉപജില്ല രണ്ടാം സ്ഥാനവും 1509 പോയിന്റുമായി വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനവും നേടി.
സ്കൂൾ വിഭാഗത്തിൽ 379 പോയിന്റുമായി ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടി. 324 പോയിന്റുമായി പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 318 പോയിന്റുമായി നടവയൽ സെന്റ് തോമസ് സ്കൂൾ മൂന്നാം സ്ഥാനവും നേടി.
ഐ.ടി. മേളയിൽ എം.ജി.എം. സ്കൂൾ ഓവറോൾ കിരീടം നേടി.




Leave a Reply