July 14, 2026

സ്വതന്ത്ര കർഷക സംഘം കൃഷിഭവൻ മാർച്ച് തിങ്കളാഴ്ച

0
IMG_20250808_210232
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ചും സ്വതന്ത്ര കർഷക സംഘം ഓഗസ്റ്റ് 11 തിങ്കളാഴ്ച ജില്ലയിലെ കൃഷിഭവനുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും. രാവിലെ 10.30നാണ് മാർച്ച് ആരംഭിക്കുക.

 

വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, മഴക്കെടുതിയിൽ കൃഷിക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകുക, കർഷക പെൻഷൻ കുടിശ്ശിക തീർത്ത് വിതരണം ചെയ്യുക, രാസവള ക്ഷാമം പരിഹരിക്കുകയും വില കുറയ്ക്കുകയും ചെയ്യുക, ക്ഷീര കർഷകരുടെ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ഇരുപതോളം ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.

 

ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ സമര പരിപാടികൾക്ക് അന്തിമ രൂപം നൽകി. വൈസ് പ്രസിഡന്റ് ലത്തീഫ് അമ്പലവയൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. മായൻ മുതിര, കെ.ടി. കുഞ്ഞബ്ദുല്ല, അലവി വടക്കേതിൽ, സി. മുഹമ്മദ്, അബുബക്കർ തന്നാണി, ഷംസുദ്ദീൻ ബിദർക്കാട്, സലീം കേളോത്ത്, പി.കെ. മൊയ്തീൻ കുട്ടി, എം.എം. ഹുസൈൻ, കുഞ്ഞി മുഹമ്മദ് പറമ്പൻ, ആർ.പി. അസ്‌ലം തങ്ങൾ എന്നിവർ സംസാരിച്ചു.

 

കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കൺവെൻഷനുകൾ ചേർന്ന് സമര പരിപാടി വിജയിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *