July 14, 2026

സ്വാതന്ത്ര്യദിന പരേഡില്‍ 29 പ്ലറ്റൂണുകള്‍ അണിനിരക്കും

0
site-psd-119

കല്‍പ്പറ്റ:രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ചടങ്ങുകള്‍ ഓഗസ്റ്റ് 15 ന് കല്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനിയില്‍ നടക്കും. രാവിലെ 9 ന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു ദേശീയ പാതകയുയര്‍ത്തും.സായുധ-സായുധേതര 29 പ്ലറ്റൂണുകള്‍ അണിനിരക്കുന്ന പരേഡിനെ മന്ത്രി സല്യൂട്ട് നല്‍കും. വയനാട് ജില്ലാ ഹെഡ്ക്വാര്‍ട്ടര്‍ ക്യാമ്പ് പോലിസ്, ലോക്കല്‍ പോലിസ്, ലോക്കല്‍ വനിത പോലീസ്, പോലീസ് ബാന്‍ഡ്, എക്‌സൈസ്, വനം വകുപ്പ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പോലീസ് (10), ജൂനിയര്‍ റെഡ് ക്രോസ്, എന്‍സിസി (6), സ്‌കൗട്ട് & ഗൈഡ്‌സ് (6) എന്നിങ്ങനെ 29
പ്ലറ്റൂണുകള്‍ അണിനിരക്കും.ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥി കള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ഉണ്ടാകും.പരേഡിന്റെ റിഹേഴ്‌സല്‍ 11, 12, 13 തീയ്യതികളില്‍ നടക്കും. സ്വാതന്ത്ര്യദിന ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വെള്ളിയാഴ്ച്ച കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം കെ ദേവകി അധ്യക്ഷത വഹിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *