രാഷ്ട്രീയ യുവജനതാദൾ ക്വിറ്റ് ഇന്ത്യാ ദിനാചരണം നടത്തി
കൽപ്പറ്റ : രാഷ്ട്രീയ യുവജനതാദൾ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണം നടത്തി.
കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത ഒരു വർഷം രണ്ട് കോടി തൊഴിൽ എന്ന പദ്ധതി നടപ്പിലാക്കാതെ യുവജനങ്ങളെ വഞ്ചിക്കുന്നതിനെതിരെയും
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ കേന്ദ്ര സർക്കാർ അവഗണിക്കുന്നതിനെതിരെയും രാജ്യത്ത് ദളിത് മുസ്ലിം ക്രൈസ്തവ വിഭാഗങ്ങൾ വേട്ടയാടപ്പെടുന്നതിനെതിരെയും സമരസാക്ഷ്യം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി പി കെ പ്രവീൺ ഉദ്ഘാടനം ചെയ്തു. ആർവൈ ജെഡി ജില്ലാ പ്രസിഡൻ്റ് പി പി ഷൈജൽ അധ്യക്ഷത വഹിച്ചു. ആർജെഡി ജില്ലാ പ്രസിഡൻ്റ് ഡി രാജൻ, ആർ വൈ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി ഹാഷിം, സെക്രട്ടറി അജ്മൽ സാജിദ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം പി എം ഷബീറലി, പി ജെ ജോമിഷ് , അഡ്വ. ജിതിൻ രാജൻ എന്നിവർ സംസാരിച്ചു.നിസാർ പള്ളിമുക്ക്,ഷൈജൽ കൈപ്പ , ജോസ് ദേവസ്യ, നാസർ കുരുണിയൻ , അഷ്റഫ് പുതുശ്ശേരി, കെ ബി രാജുകൃഷ്ണ, സി കെ നൗഷാദ്,നിഷാൽ ചുളുക്ക,ജേക്കബ് പുത്തുമല തുടങ്ങിയവർ സമരസാക്ഷ്യത്തിന് നേതൃത്വം നൽകി.





Leave a Reply