May 26, 2026

മാനന്തവാടി മർച്ചന്റ്‌സ് യൂത്ത് വിംഗ്: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
IMG_20250810_201251
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി മർച്ചന്റ്‌സ് യൂത്ത് വിംഗിന്റെ ണവാർഷിക ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പും വ്യാപാരഭവൻ ഹാളിൽ നടന്നു. സംഘടനയുടെ ഭാരവാഹികളും യൂത്ത് വിംഗ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

 

യൂത്ത് വിംഗ് പ്രസിഡന്റ് റോബി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറിയും ജില്ലാ ജനറൽ സെക്രട്ടറിയുമായ സന്തോഷ് എക്സൽ ഉദ്ഘാടനം ചെയ്തു. സംഘടനയിൽ യൂത്ത് വിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് യൂണിറ്റ് ട്രഷററും ജില്ലാ സെക്രട്ടറിയുമായ എൻ.പി. ഷിബി ക്ലാസെടുത്തു.

 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും യൂത്ത് വിംഗ് ജില്ല രക്ഷാധികാരിയുമായ താരിഖ് കടവൻ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ.വി. സുരേന്ദ്രൻ, വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് വിലാസിനി, അസോസിയേഷൻ ഭാരവാഹികളായ എൻ.വി. അനിൽകുമാർ, എം.കെ. ശിഹാബുദ്ദീൻ, ഷാനു മലബാർ, ബഷീർ മുക്കാളി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

 

ജനറൽ ബോഡി യോഗത്തിനുശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *