April 16, 2026

തൊഴിലുറപ്പ് തട്ടിപ്പ്; വകുപ്പുതല പരിശോധന തുടങ്ങി

0
290
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ രണ്ടര കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വകുപ്പുതലത്തില്‍ വിശദമായ പരിശോധന ആരംഭിച്ചു. ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീയുടെ നിര്‍ദേശപ്രകാരം രൂപവത്കരിച്ച 20 അംഗ സംഘമാണ് പരിശോധന നടത്തുന്നത്.എന്‍.ആര്‍.ഇ.ജി ജില്ല ജോ. പ്രോഗ്രാം കോഓഡിനേറ്റര്‍ പി.സി. മജീദിന്റെ നേതൃത്വത്തില്‍ സംഘം കഴിഞ്ഞ 2000-01 മുതല്‍ 2024-25 വരെയുള്ള അഞ്ചുവര്‍ഷത്തെ ഫയലുകളാണ് പരിശോധന വിധേയമാക്കുന്നത്. അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയാല്‍ 2020ന് മുമ്പുള്ള ഫയലുകളും അന്വേഷണ സംഘം പരിശോധിച്ചേക്കും.

എല്‍.എസ്.ജി.ഡിയിലെ ഇന്റേണല്‍ വിജിലന്‍സ് ഓഫിസര്‍ വി. അബ്ദുല്ല, മാനന്തവാടി ബി.പി.ഒ എ.ടി. സുധീര്‍ കുമാര്‍, കല്‍പറ്റ ജോ. ബി.ഡി.ഒ ടി.എന്‍. സുരേന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് ബ്ലോക്ക് എന്‍ജിനീയര്‍മാര്‍, ജില്ല എന്‍ജിനീയര്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. 10 ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കി ഒരു മാസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം, താല്‍ക്കാലിക ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് അഴിമതിക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണവും ശക്തമാണ്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *