November 1, 2026

കൃഷിയിടം നഷ്ടമായി ഇനി എല്ലാം ആദ്യം മുതല്‍

0
IMG-20261031-WA0301
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ചൂരല്‍മലയില്‍ വീടും 16 സെന്റ് സ്ഥലവും സ്വന്തമായുണ്ടായിരുന്ന കുപ്പന്‍ ഇപ്പോള്‍ റാട്ടക്കൊല്ലിയില്‍ വാടകയ്ക്കാണ് താമസം. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം രണ്ടു വര്‍ഷമായി വാടകവീട്ടിലാണ് കഴിയുന്നത്. വീടിനൊപ്പം കൃഷിയിടവും കുപ്പന് നഷ്ടമായി. കാപ്പിയും കുരുമുളകും കൃഷി ചെയ്തിരുന്ന സ്ഥലത്തുനിന്ന് വര്‍ഷം 40,000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ ദുരന്തത്തില്‍ കൃഷിയിടത്തില്‍ ചെളി കയറിയതോടെ കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. ഇപ്പോള്‍ തൊഴിലുറപ്പിനും പറമ്പുകളിലെ ജോലിക്കും പോയാണ് ഉപജീവനം കണ്ടെത്തുന്നത്. സോണ്‍ നാലില്‍ ഇ ക്ലസ്റ്ററില്‍ 291-ാമത്തെ വീടാണ് നറുക്കെടുപ്പിലൂടെ കുപ്പന് ലഭിച്ചത്. പുതിയ വീട് ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും നഷ്ടപ്പെട്ട കൃഷിയും വരുമാനവും തിരിച്ചുപിടിക്കണമെന്ന ആഗ്രഹത്തിലാണ് കുപ്പന്‍. വീടും സ്ഥലവും കൃഷിയുമെല്ലാം ഉണ്ടായിരുന്നു. ഇനി എല്ലാം ആദ്യം മുതല്‍ ശരിയാക്കണം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *