August 20, 2026

കർഷകദിനംആചരിച്ചു.

0
IMG_20250817_204007
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ കൃഷിഭവൻ ചിങ്ങം 1 കർഷക ദിനാഘോഷം സുൽത്താൻ ബത്തേരി വ്യാപാരി ഭവൻ ഹാളിൽ വച്ച് വിപുലമായി നടത്തി. ചടങ്ങ് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽ സി പൗലോസ് ഉദ്ഘാടനവും മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു.ചടങ്ങിന് വികസനകാര്യ ചെയർപേഴ്സൺ ലിഷ ടീച്ചർ അധ്യക്ഷതവഹിച്ചു , കൃഷി ഓഫീസർ അജിൽ എം എസ് സ്വാഗതം ആശംസിച്ചു , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സാലി പൗലോസ്, ടോം ജോസ് , സുൽത്താൻ ബത്തേരി നഗരസഭയിലെ കൗൺസിലർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര കുരുമുളക് സമിതി ഭാരവാഹികൾ ആശംസകൾ അറിയിച്ചു സംസാരിച്ചു ചടങ്ങിൽ കർഷകർ , വിദ്യാർത്ഥികൾ, പാടശേഖരം സമിതി, കുരുമുളക് സമിതി അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു ചടങ്ങിന് കൃഷി ഓഫീസർ അസിസ്റ്റന്റ് ശ്രീജിത്ത് പി കെ നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *