October 27, 2026

പോലീസുകാരന്റെ മർദ്ദനമേറ്റ ഭാര്യാപിതാവ് ചികിത്സയിൽ; സംഭവം മാനന്തവാടിയിൽ

0
Police-jeep
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പോലീസുകാരന്റെ മർദ്ദനത്തിൽ പരിക്കേറ്റ് ഭാര്യ പിതാവ് ചികിത്സയിൽ. കമ്മനയിലെ ഐക്കര കുടി റെജി (55) ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പടമല വള്ളു കാട്ടിൽ (മധുരയിൽ) അഭിജിത്ത് പോളിനെതിരെ മാനന്തവാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഒക്ടോബർ 25-ന് കമ്മന താബോർപള്ളിക്ക് സമീപം കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മ ഉന്നത വിദ്യാഭ്യാസ പഠനം നടത്തുന്നതിനാൽ കോടതി ഉത്തരവ് പ്രകാരം റെജിയുടെമകളുടെ കുട്ടിയുടെ സംരക്ഷണം ആഴ്ചയിൽ അഞ്ച് ദിവസം അഭിജിത്തിനാണ്.  ഞായറാഴ്ച കുട്ടിയെ അഭിജിത്തിനെ ഏൽപ്പിക്കാനായി റെജി പള്ളിക്ക് സമീപം എത്തിയപ്പോയാണ് മർദ്ദിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

കൽപ്പറ്റ കൺട്രോൾ റൂമിലെ പോലീസുകാരനാണ് അഭിജിത്ത് പോൾ.  ഇതിന് മുൻപ് ഭാര്യയെ മർദ്ദിച്ച കേസും അഭിജിത്തിനെതിരെയുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. അഭിജിത്ത് പോളും ഭാര്യയും തമ്മിലുള്ള വിവാഹ മോചന കേസ് നിലവിലുണ്ട്.

പോലീസുകാരൻ ഭാര്യ പിതാവിനെ മർദ്ദിച്ച സംഭവത്തിൽ മാനന്തവാടി പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തി വരുന്നുണ്ട്. മാനന്തവാടി പോലീസ് വയനാട് ജില്ലാ പോലീസ് ചീഫിന് റിപ്പോർട്ടും നൽകിയിട്ടുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *