കാപ്പിസെറ്റ് ജി.എച്ച്.എസ്.എസിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു
പുൽപ്പള്ളി: അനശ്വര കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയുടെ അനുസ്മരണം കാപ്പിസെറ്റ് മുതലിമാരൻ മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു.
ഒക്ടോബർ 27ന് നടന്ന ചടങ്ങ് അധ്യാപികയും ഗായികയും നർത്തകിയുമായ രഞ്ജിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ചാർലി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷാന്റി ഇ.കെ. സ്വാഗതം ആശംസിച്ചു. എസ്.എം.സി. ചെയർമാൻ നാരായണൻ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ടി.ആർ. ഷിബു നന്ദി രേഖപ്പെടുത്തി.
തുടർന്ന് വയലാർ രാമവർമ്മയുടെ സ്മരണയ്ക്കായി വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അദ്ദേഹത്തിന്റെ സിനിമാഗാനങ്ങളും കവിതകളും ആലപിച്ചു.




Leave a Reply