മുത്തങ്ങ നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി
മുത്തങ്ങ: വയനാട് എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരപ്രകാരം മുത്തങ്ങ എക്‌സൈസ് ചെക്ക് ഹോസ്റ്റല്‍ നടത്തിയ വാഹന പരിശോധനയില്‍ ലോറിയില്‍ കടത്തുകയായിരുന്ന 6675 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ചെലവൂര്‍ വില്ലേജില്‍ അടുക്കത്ത് പറമ്പില്‍ വീട്ടില്‍ മുഹമ്മദ് മകന്‍ അഷറഫ് എന്നയാളെ അറസ്റ്റ് ചെയ്തു.തുടര്‍നടപടികള്‍ക്കായി പ്രതിയെയും, വാഹനവും നിരോധിത പുകയില ഉല്പന്നവും സുല്‍ത്താന്‍ബത്തേരി പോലീസിന് കൈമാറി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അതിര്‍ത്തികളിലെ എക്‌സൈസ് ചെക്ക് പോസ്റ്റുകളിലും, അതിര്‍ത്തി പ്രദേശങ്ങളിലും കര്‍ശന പരിശോധനയാണ് നടത്തിവരുന്നത്.
മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാലഗോപാലന്‍.എസിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍
ദീപു. എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ
സജി പോള്‍, പ്രജീഷ് എം. വി എന്നിവരും ഉണ്ടായിരുന്നു.





Leave a Reply