May 26, 2026

മെഗാ രക്തദാന ക്യാമ്പ് നടത്തി

0
site-psd-223
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:മൂലങ്കാവ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയുടെയും, മൂലങ്കാവ് സെന്റ് ജോണ്‍സ് ഇംഗ്ലീഷ് സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ മെഗാ രക്തദാന ക്യാമ്പ് നടത്തി.മലയാള മാനോരമ നല്ലപാഠത്തിന്റെയും ജ്യോതിര്‍ഗമയരക്തദാന പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ ഈ ക്യാമ്പ് ഫാദര്‍ കിഴക്കേക്കര ഗീവര്‍ഗീസ് കോറെപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ജിതേഷ് വള്ളു വാടി അധ്യക്ഷനായി.ജ്യോതിര്‍ഗമയ കോര്‍ഡിനേറ്റര്‍ ഷിനോജ് കെ എം,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി അബ്ദുല്‍ ജലീല്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മോളി വര്ഗീസ്, നല്ലപാഠം കോര്‍ഡിനേറ്റര്‍ ബിന്ദു അജി, അനീഷ മരിയ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *