മെഗാ രക്തദാന ക്യാമ്പ് നടത്തി
ബത്തേരി:മൂലങ്കാവ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയുടെയും, മൂലങ്കാവ് സെന്റ് ജോണ്‍സ് ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തില്‍ മെഗാ രക്തദാന ക്യാമ്പ് നടത്തി.മലയാള മാനോരമ നല്ലപാഠത്തിന്റെയും ജ്യോതിര്‍ഗമയരക്തദാന പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ ഈ ക്യാമ്പ് ഫാദര്‍ കിഴക്കേക്കര ഗീവര്‍ഗീസ് കോറെപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ജിതേഷ് വള്ളു വാടി അധ്യക്ഷനായി.ജ്യോതിര്‍ഗമയ കോര്‍ഡിനേറ്റര്‍ ഷിനോജ് കെ എം,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി അബ്ദുല്‍ ജലീല്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.സ്കൂള്‍ പ്രിന്‍സിപ്പല്‍ മോളി വര്‍ഗീസ്, നല്ലപാഠം കോര്‍ഡിനേറ്റര്‍ ബിന്ദു അജി, അനീഷ മരിയ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply