July 29, 2026

28.95 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങയിൽ യുവാവ് പിടിയിലായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

0
IMG_20250820_201001
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: 28.95 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങയിൽ യുവാവ് പിടിയിലായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം, പറമ്പിൽപീടിക, കൊങ്കചേരി വീട്ടിൽ പി. സജിൽ കരീം(31)മിനെയാണ് ഇന്ന് കൊങ്കഞ്ചേരിയിൽ വെച്ച് ബത്തേരി പോലീസ് പിടികൂടിയത്. എം.ഡി.എം.എ വാങ്ങുന്നതിനായി പണം നൽകി കഴിഞ്ഞ ദിവസം പിടിയിലായ യുവാവിനെ ബാംഗ്ലൂരിലേക്ക് അയച്ചത് സജിൽ കരീമായിരുന്നു.

 

കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് 28.95 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട്, തിരുവമ്പാടി, എലഞ്ഞിക്കൽ കവുങ്ങിൻതൊടി വീട്ടിൽ കെ.എ നവാസി(32)നെ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 64 ഇ 3401 നമ്പർ ഇന്നോവ കാർ നിർത്തിച്ച് പരിശോധിച്ചപ്പോഴാണ് സ്റ്റിയറിങ്ങിനടിയിൽ ഒളിപ്പിച്ച എം.ഡി.എം.എ കണ്ടെടുത്തത്. വാഹനവും പോലീസ് പിടിച്ചെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *