ഗുഡ് മോണിങ് കലക്ടര്‍: വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു
പുല്‍പ്പള്ളി:ഗുഡ് മോണിങ് കലക്ടര്‍ പ്രോഗ്രാം പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.34-മത് ഗുഡ് മോര്‍ണിംഗ് കളക്ടര്‍ പ്രോഗ്രാം പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നടത്തി.വയനാട് ജില്ലാ കല ക്ടര്‍ മേഘശ്രീ ഐ. എ.എസ് വിജയാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം പങ്കെടുത്തു.ജീവിത വിജയങ്ങള്‍ കൈവരിക്കുവാന്‍ ഒരുങ്ങുന്ന പുതുതലമുറ കലാകായിക മേഖലയിലെ വികസനത്തെക്കുറിച്ചും,വയനാട് ജില്ലയിലെ പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളെക്കുറിച്ചും, എ. ഐ ടെക്‌നോളജികളുടെ വളര്‍ച്ചയെക്കുറിച്ചും കലക്ടറും വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുകയുണ്ടായി.
ലക്ഷ്മിപ്രിയ, ആല്‍ബിന ദേവനന്ദ കെ ജി , ഇവ, അബിയ, ആദിലക്ഷ്മി, ദേവനന്ദ എ.വി, ഫാത്തിമ സിതാര , അളകനന്ദ, ആല്‍ബിന സാറ, ദേവനന്ദ ബിജു, ആതിര, സാവിയ, റിഥ്വിക്ഷ എന്നീ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.





Leave a Reply