May 6, 2026

ഹാജര്‍നില മെച്ചപ്പെടുത്താന്‍ കളിക്കൂട്ടവുമായി കാട്ടിക്കുളം ജി എച്ച് എസ് എസ്

0
site-psd-249
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം: സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിലെത്താന്‍ കളിക്കൂട്ടങ്ങള്‍ രൂപീകരിക്കുമെന്ന തീരുമാനവുമായി പദ്ധതിയുടെ ഇടക്കാല വിലയിരുത്തല്‍ യോഗം. പി ടി എ പ്രസിഡന്റും മെമ്പറുമായ കെ സിജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ ഉദ്ഘാടനം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ടി.നജിമുദ്ദീന്‍ നിര്‍വഹിച്ചു. യോഗത്തില്‍ വിദ്യാര്‍ഥികളുടെ ഹാജര്‍മെച്ചപ്പെടുത്താനുള്ള കളിക്കൂട്ടം പ്രവര്‍ത്തനങ്ങള്‍, മറ്റ് വിദ്യാലയ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ചാവിഷയമായി.

എസ് എസ് കെ പ്രോഗ്രാം ഓഫിസര്‍ ജോണ്‍ എന്‍ ജെ,എസ് എം.സി ചെയര്‍മാന്‍ ടി സന്തോഷ് കുമാര്‍,സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പ്രമീള,പ്രിന്‍സിപ്പല്‍ മഞ്ജു പി സി,എച്ച് എം സബ്രിയ ബീഗം,സീനിയര്‍ അധ്യാപിക രശ്മി വി എസ്,സ്റ്റാഫ് സെക്രട്ടറി വിനീഷ് പി,സി ഡബ്ല്യു മൃദുല എസ് കെ,പ്രമോട്ടര്‍ രവി എം എ എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *