May 26, 2026

വൈറലായി ഒരു ബസ് സ്റ്റോപ്പ്

0
site-psd-250
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ :സാധാരണ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ഇപ്പോള്‍ വയനാട്ടിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായി മാറിയിരിക്കുന്നു. യാത്രക്കാരെക്കാള്‍ കൂടുതല്‍ ഇവിടെയെത്തുന്നത് സഞ്ചാരികളാണ്. പടിഞ്ഞാറത്തറ-മഞ്ഞൂറ പാതയിലെ പതിമൂന്നാം മൈലിലുള്ള ഈ ബസ് സ്റ്റോപ്പില്‍ നിന്ന് കേരളത്തിലെ ഏറ്റവും വലിയ മണ്‍ അണക്കെട്ടായ ബാണാസുരസാഗറിന്റെ വിദൂര ദൃശ്യം അതിമനോഹരമായി കാണാം.ലളിതമായ ഈ കാത്തിരിപ്പ് കേന്ദ്രം ഒരു വലിയ നിര്‍മ്മാണവിശേഷമൊന്നുമില്ലാത്ത സ്ഥലമാണ്. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ ഈ സ്ഥലം തരംഗമായതോടെ ഇവിടെയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു.

ബസ് കാത്തുനില്‍ക്കുന്നതിനേക്കാള്‍, സന്ദര്‍ശകര്‍ ഇവിടെയെത്തി സെല്‍ഫിയെടുക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുമാണ് കൂടുതല്‍ സമയം ചിലവഴിക്കുന്നത്.വൈത്തിരിയിലെ പൂക്കോട് തടാകവും തരിയോട് കര്‍ളാട് തടാകവും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപാതയുടെ നവീകരണവും വഴിവിളക്കുകള്‍ സ്ഥാപിച്ചതും ബാണാസുരസാഗറിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ മഴക്കാലത്തും ബാണാസുരയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ധാരാളം സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്. കേരളത്തില്‍ നിന്നും പുറത്തുനിന്നും, പ്രത്യേകിച്ച് കര്‍ണാടക, തമിഴ്നാട്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളാണ് ഈ മനോഹരമായ കാഴ്ച കാണാന്‍ കൂടുതലായി എത്തുന്നത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *