മുണ്ടക്കൈ ചൂരല്‍മല ഫണ്ട് വെട്ടിപ്പ് സിപിഐ എം ജനകീയ വിചാരണ; വാഹനജാഥക്ക് തുടക്കം
കല്‍പ്പറ്റ:മുണ്ടക്കൈചൂരല്‍മല ദുരിതാശ്വാസ ഫണ്ട് പിരിച്ച് തട്ടിപ്പ് നടത്തിയ കോണ്‍ഗ്രസ്യൂത്ത് കോണ്‍ഗ്രസ്മുസ്ലിംലീഗ് കൊള്ളയ്ക്കും ധനസഹായം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിന്റെ വഞ്ചനയ്ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍ നടത്തുന്ന ജനകീയ വിചാരണയുടെ വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കം. കല്‍പ്പറ്റ ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ വി ഹാരിസ് ക്യാപ്റ്റനും പി ആര്‍ നിര്‍മല വൈസ് ക്യാപ്റ്റനുമായ ജാഥ വെള്ളി വൈകിട്ട് നീലിക്കാപ്പില്‍ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. കെ അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. വി ഹാരിസ്, പി ആര്‍ നിര്‍മല, പി സി ഹരിദാസന്‍, കെ എം ഫ്രാന്‍സിസ്, കെ വിനോദ്, കെ കെ സഹദ്, എം ബൈജു, മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
ജാഥ ശനി രാവിലെ ഒമ്പതിന് വടുവഞ്ചാലില്‍നിന്ന് പര്യടനം ആരംഭിച്ച് വൈകിട്ട് അഞ്ചിന് മുട്ടില്‍ ടൗണില്‍ സമാപിക്കും. സമാപന സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം എം മധു ഉദ്ഘാടനംചെയ്യും. റിപ്പണ്‍ പുതുക്കാട്, മേപ്പാടി, കുന്നമ്പറ്റ, കല്‍പ്പറ്റ, മുണ്ടേരി, വാഴവറ്റ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.പി എം നാസര്‍ ക്യാപ്റ്റനും വി എന്‍ ഉണ്ണികൃഷ്ണന്‍ വൈസ് ക്യാപ്റ്റനുമായ കോട്ടത്തറ ഏരിയാ ജാഥ ശനി രാവിലെ ഒമ്പതിന് പിണങ്ങോട് എം മധു ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കമ്പളക്കാട് സമാപന സമ്മേളനം സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചെന്ദലോട് പതിനാറാം മൈല്‍, പുതുശേരിക്കടവ്, കുപ്പാടിത്തറ മില്ലുമുക്ക്, വെണ്ണിയോട്, കോട്ടത്തറ, കണിയാമ്പറ്റ, കരണി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.25ന് വൈകിട്ട് നാലിന് കല്‍പ്പറ്റ, വൈത്തിരി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലാണ് ജനകീയ വിചാരണ സദസ്സ്.





Leave a Reply