May 26, 2026

സുമനസുകളുടെ സഹായം തേടുന്നു

0
site-psd-270
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ പനവല്ലി ഏഴാം വാര്‍ഡ് കാളിന്ദി ഉന്നതിയില്‍ താമസിക്കുന്ന ഷാജി പുഷ്പ ദമ്പതികളുടെ മകന്‍ അഭിഷേക് ഒരു വര്‍ഷക്കാലമായി ബ്ലഡ് ക്യാന്‍സര്‍ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
16 വയസ്സു മാത്രം പ്രായമുള്ള അഭിഷേകിന് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയക്ക് 30 ലക്ഷം രൂപ വരെ ചിലവ് വരും എന്നാണ് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്.അഭിഷേകിന്റെ ചികിത്സക്ക് വേണ്ടി ജനകീയമായി കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഈ കുടുംബം ഒരു വര്‍ഷക്കാലമായി മകന്റെ ചികിത്സയുമായി ബുദ്ധിമുട്ടുകയാണ്.

16 വയസ്സു മാത്രം പ്രായമുള്ള പയ്യമ്പള്ളി സെന്റ് കാതറിന്‍ എച്ച്എസ്എസ് പ്ലസ് വണ്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ അഭിഷേകിന് അടിയന്തരമായി മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. 30 ലക്ഷം രൂപ വരെ ചിലവ് വരും എന്നാണ് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്. കൂലിപ്പണിക്കാരായ ഈ നിര്‍ധന കുടുംബത്തിന് ഈ ഭീമമായ തുക താങ്ങാവുന്നതിനും അപ്പുറമാണ്.അഭിഷേകിന്റെ അനുജന്‍ അഖിലേഷിന്റെയോ അനുജത്തി ആര്യയുടെയോ മജ്ജ എടുത്ത് അഭിഷേകിന്റെ ശസ്ത്രക്രിയ നടത്തണമെന്നാണ് കുടുംബം തീരുമാനിച്ചിട്ടുള്ളത്.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി ബാലകൃഷ്ണന്‍ രക്ഷാധികാരിയായും,ജെയിംസ് പനവല്ലി ചെയര്‍മാനും,കെ ആര്‍ ജിതിന്‍ കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്ന ചികിത്സ സഹായ കമ്മിറ്റി ഗ്രാമീണ്‍ ബാങ്കിന്റെ കാട്ടിക്കുളം ശാഖയില്‍ ജോയിന്റ് അക്കൗണ്ട് എടുക്കുകയുംഅഭിഷേകിന്റെ അമ്മയുടെ പേരില്‍ ഗൂഗിള്‍ പേ ആരംഭിക്കുകയും ചെയ്തിട്ടുണ്ട് എത്രയും വേഗം മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടതിനാല്‍ എല്ലാവരുടെയും അകമഴിഞ്ഞ സഹായവും പിന്തുണയും അഭ്യര്‍ത്ഥിക്കുകയാണ് ചികിത്സാ സഹായ കമ്മറ്റി.

KERALA GRAMIN BANK KATTIKULAM BRANCH
ACCOUNT NUMBER=40404101140712
IFSC CODE=KLGB0040404
GOOGLE PAY NUMBER
9778484297

കൂടുതല്‍ വിവരങ്ങള്‍ക്ക്

ചെയര്‍മാന്‍
ജെയിംസ് പനവല്ലി ,9846486022കണ്‍വീനവര്‍
കെ ആര്‍ ജിതിന്‍ 9747373171

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *