May 26, 2026

ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിശീലന പ്രോഗ്രാം

0
site-psd-271

കല്‍പ്പറ്റ : ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേ, ബ്രെഡ് ആന്‍ഡ് ബ്രെക് ഫാസ്റ്റ് യൂണിറ്റ് എന്നിവ നടത്തുന്നവര്‍ക്കായി കേന്ദ്ര ടൂറിസം വകുപ്പ് സെന്‍സേഷന്‍ ട്രെയിനിങ് പ്രോഗ്രാം നടത്തി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ് ഹോട്ടലില്‍ നടത്തിയ പ്രോഗ്രാം ഇന്ത്യ ടൂറിസം അസി.ഡയറക്ടര്‍ എം നരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട രെജിസ്‌ട്രേഷന്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവയെ കുറിച്ച് ജെയ്ന്‍ തോമസും അംഗീകൃത ഗൈഡുമാരുടെ ആവശ്യകതകളെ കുറിച്ച് എസ് ദിവാകരനും ക്ലസ്സെടുത്തു.

ജില്ലയില്‍ പ്രവര്‍ത്തിവരുന്ന വിവിധ സംഘടനകളെ പ്രതിനിധ്യത്തെകരിച്ചു സൈതലവി കെ പി, അനീഷ്, പ്രഭ സുന്ദര മഹല്‍, സുമ പള്ളിപ്രം എന്നിവര്‍ സംസാരിച്ചു. യോഗത്തിനു എം കെ അജയ് കുമാര്‍ സ്വാഗതം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *