April 16, 2026

സിസ്റ്റര്‍ എലിസബത്തിന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പി.എച്ച്.ഡി

0
site-psd-279
By ന്യൂസ് വയനാട് ബ്യൂറോ

മേരി മാതാ മാനന്തവാടി കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സിസ്റ്റര്‍ എലിസബത്ത് എം. ജെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാലിക്കറ്റിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിന്നും പി.എച്ച്.ഡി കരസ്ഥമാക്കി.Cellular Automata based Machine Learning Models for Computational Linguistic Applications’ എന്ന വിഷയത്തിലാണ് അവര്‍ ഗവേഷണം നടത്തിയത്. ഭാഷാ പ്രോസസ്സിംഗിനായി Automata Theory എങ്ങനെ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ച ഒരു ബഹുമുഖ ഗവേഷണമായിരുന്നു ഇത്. ഈ മേഖലയില്‍ നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ അവര്‍ രാജ്യാന്തര സെമിനാറുകളിലും പ്രമുഖ ജേര്‍ണലുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.സിസ്റ്റര്‍ എലിസബത്ത് എം. ജെ, മരോട്ടികുടി ജോസ്‌മോളി ദമ്പതികളുടെ മകളും, തലശ്ശേരി പ്രവിശ്യയിലെ ആരാധന സന്യാസിനി സമൂഹാംഗവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *