കലാകാര സംഗമവും പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു
കല്‍പ്പറ്റ:ജില്ലായിലെ കലാകാരന്‍മാര്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍ തുറക്കണം. അവരുടെ കലാരൂപങ്ങള്‍ പരിശീലിക്കാനും പരിപോഷിപ്പിക്കാനും നിലവില്‍ ഒരു പരിശീലന കേന്ദ്രവും ഇല്ലാത്ത അവസ്ഥയാണ്.രാത്രി 10 മണിക്ക് ശേഷം സൗണ്ട് സിസ്റ്റം ഉപയോഗിക്കരുതെന്ന നിയമം വന്നതോടുകൂടി നൂറുകണക്കിന് കലാകാരന്‍മാരുടെ ഉപജീവനമാര്‍ഗ്ഗമാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഇഫ്ത ഐ എന്‍ടിയുസി വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. കല്‍പ്പറ്റ എംജിറ്റി ഹാളില്‍ വെച്ച്നടന്ന യോഗത്തില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. കലാകാരന്‍മാര്‍ക്ക് പുരസ്‌കാര വിതരണം നടത്തി.
നിലവില്‍ കല്‍പ്പറ്റ ജില്ലാ ആസ്ഥാനത്തുണ്ടായിരുന്ന ഒരു ടൗണ്‍ഹാളായിരുന്നു കലാകാരന്‍മാരുടെ ആശ്രയം അത് പൊളിച്ചിട്ടിട്ട് ഒരു ഉപയോഗശൂന്യവുമില്ലാതെ കിടക്കുകയാണ്. ചെറിയൊരു പൈസക്ക് പരിപാടികള്‍ നടത്താന്‍ അവസരമുണ്ടായിരുന്നു. നിലവില്‍ ആ സൗകര്യം കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്.
ഇഫ്ത ഐ എന്‍ടിയുസി വയനാട് ജില്ലാ പ്രസിഡന്റ് വയനാട് സക്കറിയാസ് അധ്യക്ഷനായി. മുഖ്യപ്രഭാഷണം എഴുത്തുകാരി അമൃത മങ്ങാടത്ത് നിര്‍വഹിച്ചു . വി സുരേഷ് ബാബു,ഗിരീഷ് കല്‍പ്പറ്റ, കെ.കെ. രാജേന്ദ്രന്‍,മാത്യു ചോമ്പാല, വി.എസ് ബെന്നി, പി. ലക്ഷമി,എസ് അന്നമ്മ, ആയിഷ പള്ളിയാല്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply