May 26, 2026

പള്ളിതാഴെ -അമ്പലക്കുന്ന് പാലം ഉദ്ഘാടനം ചെയ്തു

0
site-psd289
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:2023-24 സാമ്പത്തിക വര്‍ഷത്തിലെ നഗരസഭയുടെ പദ്ധതി വിഹിതത്തില്‍ നിന്ന് 20-ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പണിപൂര്‍ത്തീകരിച്ചത്. പാലം നഗരസഭ ചെയര്‍മാന്‍ ടി.ജെ .ഐസക്ക് ജനങ്ങള്‍ക്ക് വേണ്ടി തുറന്ന് കൊടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷെറീഫ ടീച്ചര്‍ അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സരോജിനി ഓടമ്പത്ത് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുജീബ് കേയം തൊടി, അഡ്വ. എ.പി. മുസ്തഫ, രാജാറാണി, പൊതുപ്രവര്‍ത്തകരായ മൊയ്തീന്‍ കുട്ടി, ബാപ്പുട്ടി, ഉമ്മര്‍, ഷൈല , മാത്യു ചേട്ടന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *