June 18, 2026

അത്തം എത്തി, ഇനി പത്താം നാള്‍ പൊന്നോണം

0
site-psd-294
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:മലനാടിന്റെ മണ്ണില്‍ മഴക്കാലം പെയ്തു തോര്‍ന്നാല്‍ പിന്നെ ചിങ്ങവെയിലിന്റെ പൂക്കാലമായെന്ന് പഴമക്കാര്‍ പറയും. ചുരുക്കി പറഞ്ഞാല്‍ ഓണം ഇങ്ങെത്തിയെന്ന് സാരം. മലയാളിക്ക് ഓണം വെറുമൊരു ആഘോഷം മാത്രമല്ല, മറിച്ച് അതൊരു വികാരമാണ്. ഏതു ഭൂഖണ്ഡമോ രാജ്യമോ നാടോ ആയിക്കൊള്ളട്ടെ, അവിടെ മലയാളികളുണ്ടോ അവര്‍ക്ക് ഓണവുമുണ്ടാകും. തൊടികളില്‍ ഭൂമിയുടെ കുളിരായി പൂമൊട്ടുകള്‍ വിരിയുന്ന സമയമാണത്. പൊന്നോണത്തിന്റെ വരവറിയിച്ച് അത്തദിനം വന്നെത്തിയിരിക്കുന്നു. ഇനി പത്ത് ദിനം കഴിയുമ്പോള്‍ പൊന്നോണമിങ്ങെത്തും.പെരുമഴത്തോറ്റം രാമായണ ശീലുകളായി പട്ടാഭിഷേകമാടുന്ന മാസമായിരുന്നു കര്‍ക്കിടകം. ഇത് പണ്ടത്തെ കഥയാണെങ്കിലും കര്‍ക്കിടകം പെയ്‌തൊഴിഞ്ഞു മറയുമ്പോള്‍ ഇന്നും നമ്മുടെ മനസ്സ് തണുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *