പുൽപ്പള്ളി സീതാ മൗണ്ട് സെന്റ് ജോസഫ് പള്ളിയിൽ സൺഡേ സ്കൂൾ വാർഷികാഘോഷം നടത്തി
പുൽപ്പള്ളി: സീതാ മൗണ്ട് സെന്റ് ജോസഫ് പള്ളിയിൽ സെന്റ് തോമസ് ആചരണവും സൺഡേ സ്കൂൾ വാർഷികാഘോഷവും സംയുക്തമായി സംഘടിപ്പിച്ചു. ചടങ്ങുകളുടെ ഉദ്ഘാടനം വികാരി ഫാദർ ജെയിംസ് കുന്നത്തേട്ട് നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് സിജി അലഞ്ഞിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷോബിൻ ചവറപ്പുഴ, ആൽബിറ്റ് മുണ്ടകുഴി, അയറിൻ മരിയ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും അരങ്ങേറി.





Leave a Reply