July 14, 2026

ബിജു ശ്രീധർ രചിച്ച ‘ആനന്ദ രഹസ്യം’ പുസ്തകം പ്രകാശനം ചെയ്തു

0
WhatsApp Image 2026-07-14 at 6.01.04 PM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : ബിജു ശ്രീധർ രചിച്ച ആനന്ദ രഹസ്യം പുസ്തകം പ്രകാശനം ചെയ്തു. “ആനന്ദ രഹസ്യം” ഓഡിയോബുക്കിന്റെ ഔദ്യോഗിക പ്രകാശനം പുൽപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്റ് വി ആർ സതീഷിന്റെയും,സെക്രട്ടറി അരുൺ ജോസിനെയും നേതൃത്വത്തിൽ റോട്ടറി ഡിസ്ട്രിക്റ്റ് 3204-ന്റെ മുൻ ഗവർണറും മേജർ ഡോണറുമായ ഡോ. രാജേഷ് സുബാഷ് പുൽപള്ളി കബനി ഓഡിറ്റോറിയത്തിൽ വച്ച് നിർവഹിച്ചു.

ശാരീരികം, മാനസികം, സാമൂഹികം, സർഗാത്മകം, സാമ്പത്തികം, ആത്മീയം എന്നീ ജീവിതത്തിന്റെ ആറു തലങ്ങളിലുമുള്ള സമഗ്ര വ്യക്തിത്വവളർച്ച ലക്ഷ്യമിട്ട് 25 രഹസ്യങ്ങൾ വീതം ഉൾക്കൊള്ളുന്ന നാല് ഭാഗങ്ങളായാണ് “മഹത്തായ രഹസ്യങ്ങൾ” സീരീസ് ആയിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യഭാഗമാണ് “ആനന്ദ രഹസ്യം”

യോഗ, ധ്യാനം, മനഃശാസ്ത്രം, ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് ( എൻ എൽ പി ), ആകർഷണ നിയമം (ലോ ഓഫ് അട്ട്രാക്ഷൻ ), മാനിഫെസ്റ്റേഷൻ, ഉപബോധമനസ്സിന്റെ ശക്തി, വിവിധ ആത്മീയ-ധാർമിക ഗ്രന്ഥങ്ങൾ എന്നിവയിൽ നിന്നുള്ള അറിവുകളും ജീവിതാനുഭവങ്ങളും സമന്വയിപ്പിച്ച് രൂപപ്പെടുത്തിയത ജി എസ് (ഗ്രേറ്റ്‌ സീക്രെട്സ് ) പരിശീലനരീതികളും ആനന്ദ രഹസ്യ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ധ്യാനത്തിന്റെയും, മനശക്തി പരിശീലനത്തിന്റെയും, ജീവിത രഹസ്യങ്ങളുടെയും ഭലങ്ങൾ ഒരുമിച്ചു ലഭിക്കുന്ന “ആനന്ദ രഹസ്യം” ഓഡിയോ ബുക്ക്‌ ദിവസവും അല്പംനേരം കേട്ടിരിക്കുന്നതിലൂടെ ആളുകളിൽ വലിയ മാറ്റങ്ങൾ സാധ്യമാകുന്നു എന്നതാണ് ഈ ഓഡിയോ ബുക്കിന്റെ പ്രത്യേകത, കൂടുതൽ ജീവിത മാറ്റങ്ങൾ ആഗ്രഹിക്കുന്നവർക്ക് 25 ദിവസത്തെ “ആനന്ദ രഹസ്യം” മെഡിറ്റെഷൻ കോഴ്സ്സിൽ പങ്കെടുത്ത് വളരെ വേഗം വലിയൊരു ജീവിതമാറ്റം സാധ്യമാക്കാനാകുനതാണ് എന്നും ബിജു ശ്രീധരർ പറയുന്നു.‌

പുൽപ്പള്ളി, ഭൂദാനം കോളനി പുത്തൻ വിളയിൽ ശ്രീധരൻ പിള്ളയുടെയും, പങ്കജാക്ഷി അമ്മയുടെയും മകനാണ് ബിജു ശ്രീധർ. പൊളിറ്റിക്സിലും കമ്പ്യൂട്ടർ ആപ്ലിക്കേഷനിലും ബിരുദാനന്തര ബിരുദം നേടിയ ശേഷം അധ്യാപകൻ, കമ്പനി എക്സിക്യൂട്ടീവ്, സെക്രട്ടറി, മാനേജർ, ഐ.ടി. കമ്പനിയുടെ മാനേജിങ് ഡയറക്ടർ എന്നീ നിലകളിൽ ബിജു ശ്രീധർ പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് മോചനം നേടി സന്തോഷവും സമാധാനവും നിറഞ്ഞ, ആഗ്രഹിക്കുന്ന ജീവിതം സാക്ഷാത്കരിക്കാനുള്ള വഴികൾ തേടിയുള്ള അന്വേഷണമാണ് ബിജു ശ്രീധറിനെ ധ്യാനത്തിലേക്ക് നയിച്ചതും ആനന്ദ രഹസ്യം എന്ന പുസ്തകം രചിക്കുന്നതിന് ഇടയാക്കിയതും. റൊട്ടറി പെപ്പർ ടൌൺ പുൽപ്പള്ളി ചാർട്ടർ പ്രസിഡണ്ടായും, ജി ജി ആർ ആയും സേവനമനുഷ്ടിച്ച ബിജു ശ്രീധർ യോഗാസന വയനാടിന്റെ സ്ഥാപക പ്രസിഡണ്ടും, ജി എസ് മെഡിറ്റെഷന്റെ ഫൗണ്ടറും, യോഗ രഹസ്യം, ധ്യാന രഹസ്യം, ആനന്ദ രഹസ്യം തുടങ്ങി 10 ലതികം വെൽനസ്സ് പുസ്തകങ്ങൾ ആമസോണിൽ പബ്ലിഷ് ചെയ്തിട്ടുള്ള എഴുത്തുകാരൻ കൂടിയാണ്.

ജി. എസ് (ഗ്രേറ്റ്‌ സീ ക്രെട്സ് ) എന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളുടെ ജീവിതാനുഭവങ്ങളും അറിവുകളും സമന്വയിപ്പിച്ച് കണ്ടെത്തിയ ജീവിതപരിവർത്തന സത്യങ്ങളുടെ സമാഹാരമാണ്. ഈ അറിവുകളാണ് “മഹത്തായ രഹസ്യങ്ങൾ” എന്ന പേരിൽ അറിയപ്പെടുന്നത് എന്നും ബിജു അഭിപ്രായപ്പെടുന്നു.

ജി. എസ് പരിശീലനങ്ങളിലൂടെ മനസ്സിനെ ശാന്തമാക്കാനും ദേഷ്യം, ടെൻഷൻ, വിഷാദം, അമിതചിന്ത, ഉറക്കക്കുറവ്, ബന്ധങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങിയ ജീവിതപ്രതിസന്ധികളെ അതിജീവിക്കാനും കഴിയുന്നതോടൊപ്പം, ആഗ്രഹിക്കുന്ന ജീവിതം സാക്ഷാത്കരിക്കാൻ ആവശ്യമായ അറിവുകളിലേക്കും ആശയങ്ങളിലേക്കും അവസരങ്ങളിലേക്കും വ്യക്തികളെ നയിക്കുന്ന പരിപാടികൾ ബിജു നടത്തി വരുന്നു

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർ, മക്കൾ വിദേശത്തായതിനാൽ സംസാരിക്കാനും മനസ്സ് തുറക്കാനും ആരുമില്ലാത്ത മുതിർന്ന പൗരന്മാർ, വിരമിച്ചശേഷം ജീവിതവിരക്തി അനുഭവിക്കുന്നവർ തുടങ്ങിയവർക്ക് എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഓൺലൈനിലൂടെ ഒരുമിച്ച് ധ്യാനിക്കാനും ജീവിതാനുഭവങ്ങളും അറിവുകളും പങ്കുവെക്കാനും അവസരമൊരുക്കുന്ന ഒരു ആത്മബന്ധമുള്ള സമൂഹമാണ് ഇന്ന് ഇന്ന് ബിജു ശ്രീധർ നടത്തുന്ന ജി എസ് പ്രോഗ്രാമുകൾ .

അനാഥാലയങ്ങൾക്ക് പകരം ഓരോ ജില്ലയിലും മുതിർന്ന പൗരന്മാർക്ക് മാനസിക ഉല്ലാസവും ആത്മീയ പിന്തുണയും സൗഹൃദവും ലഭിക്കുന്ന “വയോജന മാനസിക ഉല്ലാസ കേന്ദ്രങ്ങൾ” സ്ഥാപിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ബിജു ശ്രീധറിന്റെയും ജി. എസ് ഫാമിലി -യുടെയും ജൈത്രയാത്ര തുടരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *