July 14, 2026

കബനി വാലി റോട്ടറി ക്ലബ്ബ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

0
IMG_20260714_165221
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3204-ന്റെ ഭാഗമായി പ്രവർത്തിക്കുന്ന റോട്ടറി കബനി വാലിയുടെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി റൊട്ടേറിയൻ ജിൻസ് ഫാന്റസി, സെക്രട്ടറിയായി ജോജൻ ചാക്കോ, ട്രഷററായി ബിജു ടി. സി. എന്നിവർ ചുമതലയേറ്റു. ചടങ്ങിൽ ജോസഫ് ഫ്രാൻസിസ് മുഖ്യാതിഥിയായും എം. ബിജോഷ് മാനുവൽ വിശിഷ്ടാതിഥിയായും പങ്കെടുത്തു. വി. വി. തോമസ്, എ. ജി. ജോസ് മാത്യു, ക്രിസ്റ്റി പോൾ, ഷാജി എബ്രഹാം എന്നിവർ ചടങ്ങിൽ സംസാരിച്ചു. വയനാട്ടിലെ മറ്റു റോട്ടറി ക്ലബ്ബുകളായ കൽപ്പറ്റ, കൽപ്പറ്റ സിവിൽ സ്റ്റേഷൻ, മീനങ്ങാടി, അവകാഡോ സിറ്റി അമ്പലവയൽ, ബത്തേരി സെൻട്രൽ, സുൽത്താൻ ബത്തേരി, പെപ്പെർടൗൺ പുൽപള്ളി തുടങ്ങിയ ക്ലബ്ബുകളുടെ ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അറിയിച്ചു. ഡയാലിസിസ് രോഗികൾക്കുള്ള ആംബുലൻസ് സഹായം, സാമ്പത്തിക സഹായത്തോടെയുള്ള ചികിത്സാ സഹായം, മരങ്ങൾ നട്ടുപിടിപ്പിക്കൽ തുടങ്ങിയ സേവനപ്രവർത്തനങ്ങൾക്ക് ക്ലബ്‌ മുൻഗണന നൽകുമെന്ന് പുതിയ ഭാരവാഹികൾ വ്യക്തമാക്കി. ക്ലബ്ബിലെ പുതിയ അംഗങ്ങളെ എ. ജി. ജോസ് മാത്യു ഇൻഡക്റ്റ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *