May 6, 2026

‘പെയ്‌തൊഴിയാതെ’ നോവല്‍ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

0
site-psd-296
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:എഴുത്തുകാരി രമ്യ അക്ഷരത്തിന്റെ മൂന്നാമത്തെ പുസ്തകമായ ”പെയ്‌തൊഴിയാതെ”എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പെയ്‌തൊഴിയാതെ എന്ന നോവലിന്റെ പുതിയ പതിപ്പ് ചുരുങ്ങിയ ചുരുങ്ങിയ കാലം കൊണ്ടാണ് പുറത്തിറങ്ങുന്നത്. കോഴിക്കോട് മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍ ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.കല്‍പ്പറ്റ പ്രസ്സ് ക്ലബ് ഹാളില്‍, നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ പത്മശ്രീ ചെറുവയല്‍ രാമന്‍, മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ എം.കമലിന് പുസ്തകം കൈമാറിയാണ് പ്രകാശനം ചെയ്തത്. പു.ക.സ ജില്ലാ സെക്രട്ടറി എം ദേവകുമാര്‍ അധ്യക്ഷനായി.എഴുത്തുകാരായ ധനൂപ. എം കെ, പി ജെ ബിനേഷ്, സുമേഷ് സി. എം, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.മുസ്തഫ ദ്വാരക സ്വാഗതവും,രമ്യ അക്ഷരം നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *