ജീവനക്കാരുടെ അഭിമാനത്തെ ചോദ്യം ചെയ്യരുത്;എന്‍.ജി.ഒ അസോസിയേഷന്‍
മാനന്തവാടി:ഒരു ലക്ഷം കോടി രൂപയുടെ കൂടിശ്ശിക ആകെയും, ഏറ്റവും താഴെ ശ്രേണിയിലുള്ള ജീവനക്കാര്‍ക്ക് പോലും ലക്ഷം രൂപവരെ തടഞ്ഞുവച്ച സര്‍ക്കാര്‍, ഉത്സവബത്ത 250 രൂപ കൂട്ടിയെന്ന് പേരില്‍ ആഹ്ലാദ പ്രകടനം നടത്തുന്നത് അഞ്ചരലക്ഷം വരുന്ന ജീവനക്കാരുടെയും അധ്യാപകരുടെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി അഭിപ്രായപ്പെട്ടു.സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മാനന്തവാടി താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ പട്ടിണി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ വൈസ് പ്രസിഡന്റ് ലൈജു ചാക്കോ അധ്യക്ഷനായി.
ഒരോ ഫയലും ഒരോ ജീവിതമാണെന്ന് ആവര്‍ത്തിക്കുന്നവര്‍ തന്നെ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ഏണ്‍ഡ് ലീവ് സറണ്ടര്‍, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുന്നതില്‍ തീരുമാനമെടുക്കുന്ന ഫയലുകളില്‍ തീരുമാനമെടുക്കാതെ അടവച്ചിരിക്കുകയാണെന്നും അനുവദിക്കപ്പെട്ട ക്ഷാമബത്തയുടെ 157 മാസത്തെ കുടിശ്ശികയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ശമ്പള പരിഷ്‌ക്കരണത്തിന് കമ്മീഷനെ പോലും നിയമിക്കാതെ ഒളിച്ചു കളിക്കുകയാണ് ഇടത് സര്‍ക്കാര്‍, ജീവനക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഉത്തരം വിഷയങ്ങളില്‍ ഇടത് സര്‍വ്വീസ് സംഘടനകളുടെ കുറ്റകരമായ മൗനം ജീവനക്കാര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.കെ. ജിതേഷ്.എന്‍.വി അഗസ്റ്റ്യന്‍, പി.എച്ച് അഷറഫ് ഖാന്‍, ഗ്ലോറിന്‍ സെക്വീറ എന്നിവര്‍ പ്രസംഗിച്ചു.
സിനീഷ് ജോസഫ്, ബിജു ജോസഫ്, വി എസ് ശരത്, എം എ ബൈജു, എം.വി സതിഷ്, ശിവന്‍ പുതുശ്ശേരി, വി.ജെ.ജിന്‍സ്, അബ്ദുള്‍ ഗഫൂര്‍ പി, കെ.ജി പ്രശോഭ്, എ.ജോസ് എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം കൊടുത്തു





Leave a Reply