April 16, 2026

സ്വര്‍ധുനി എന്ന മുന്താരിയിലെ പെണ്‍കുട്ടി എന്ന നോവല്‍ പ്രകാശനം ചെയ്തു

0
site-psd-317
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി:’സ്വര്‍ധുനി എന്ന മുന്താരിയിലെ പെണ്‍കുട്ടി’ ബൈജു തെക്കുംപുറത്ത് എഴുതിയ പ്രഥമ നോവല്‍ പ്രകാശനം ചെയ്തു.മീനങ്ങാടി അക്ഷരക്കൂട് ലൈബ്രറി ഹാളില്‍ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തയ്ക്ക് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.എറണാകുളം മിഴി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച നോവലിന് അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരന്‍ അര്‍ഷാദ് ബത്തേരിയാണ്.

ബത്തേരി കൊളഗപ്പാറ സ്വദേശിയും മീനങ്ങാടി ബിഷപ്‌സ് ഹൗസില്‍ സെക്രട്ടറിയും, അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പത്രമായ മലയാളി മനസ്സിന്റെ ഡെവലപ്പ്‌മെന്റ് എഡിറ്ററുമായി സേവനമനുഷ്ഠിക്കുന്ന ബൈജു തെക്കുംപുറത്തിന്റെ ഒന്‍പതാമത്തെ പുസ്തകമാണ് സ്വര്‍ധുനി എന്ന മുന്താരിയിലെ പെണ്‍കുട്ടി,മൗനത്തിന്റെ വേരുകള്‍ തേടി, കാറ്റു മൂളിയ കവിതകള്‍, വേനല്‍ക്കിനാവ്, ആഷാഢമേഘങ്ങള്‍ പെയ്തിറങ്ങുമ്പോള്‍, മഴയില്‍ നനഞ്ഞൊരു താള്‍, നിമീലിതം, നീലക്കുറിഞ്ഞി (കവിത സമാഹാരങ്ങള്‍) ഹൃദയ സാരംഗി(ഗസലുകള്‍ )ഇവയാണ്
ഇതര കൃതികള്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *