April 16, 2026

പള്ളിക്കല്‍ ഗവ: എല്‍.പി സ്‌കൂളിന് പ്രിയങ്ക ഗാന്ധി എം.പിയുടെ ഓണസമ്മാനം

0
site-psd-324
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: 128 വര്‍ഷം പഴക്കമുള്ള പളളിക്കല്‍ ഗവ.എല്‍.പി സ്‌കൂളിന് വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ പ്രദേശിക വികാസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 23 ലക്ഷം രൂപ ചിലവില്‍ അനുവദിച്ച സ്‌കൂള്‍ ബസ്സിന് പാണ്ടിക്കടവില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. പള്ളിക്കല്‍ ഗവ: എല്‍പി സ്‌കൂളിന് ഓണസമ്മാനമായണ് പ്രിയങ്ക ഗന്ധി ബസ്സ് അനുവദിച്ചതെന്നും തങ്ങളുടെ ചിരകാല സ്വപ്നമാണ് പൂര്‍ത്തിയാതെന്നും സ്വീകരണത്തിന് ശേഷം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാന്‍ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സുധകാരന്‍, അധ്യക്ഷനായി.മെമ്പര്‍മാരയ ഉഷ വിജയന്‍, വിനോദ് തോട്ടത്തില്‍, ശീഖബുദീന്‍ അയത്ത്, ജംഷിനശീഖാവ്, കമ്മനമോഹനന്‍, കെ.ജി ജോണ്‍സന്‍ മാസ്റ്റര്‍, മമ്മുട്ടി തോക്കന്‍, ബ്രാന്‍ അലി, എന്നിവര്‍ പ്രസംഗിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *