താമരശ്ശേരി ചുരം റോഡ് ഉടന്‍ നവീകരിക്കുക: സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍
കല്‍പ്പറ്റ:വയനാട് ചുരം റോഡില്‍ അനുഭവപ്പെടുന്ന ദുരിതത്തിന് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ചുരം റോഡ് നവികരണം, ബദല്‍ പാതകളുള്‍പ്പെടെയുള്ള സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിയും ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സി.പി.ഐ(എം.എല്‍ റെഡ്സ്റ്റാര്‍. 2018 ലെ അതിവൃഷ്ടിയില്‍ വിള്ളല്‍ ഉണ്ടായി എന്ന് കല്‍പ്പറ്റ എം.എല്‍.എ പറയുന്നു.കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് പൗരരുടെ സൈ്വര ജീവിതം നിയമവ്യവസ്ഥയുടെ ഭാഗമാക്കുന്ന കാലാവസ്ഥ നീതി ഉറപ്പാക്കേണ്ടതുണ്ട് എന്നും സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചന്‍, എം.കെ. ഷിബു, സി.ജെ. ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.എന്നാല്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ മേല്‍നോട്ടത്തില്‍ എഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഇക്കാര്യത്തില്‍ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്! വയനാട് കോഴിക്കോട് ജില്ലാ ഭരണകൂടങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിച്ചു കൊണ്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണം. ചുരം വളവുകളില്‍ ആവശ്യത്തിന് പൊലീസ് സേവനം ഉറപ്പ് വരുത്തണം. റോഡ് വ്യക്തമായി കാണാന്‍ സഹായിക്കുന്ന ദീപസംവിധാനങ്ങള്‍ ഒരുക്കണം. ഇത്തരം അപകട സാദ്ധ്യതയുടെ പ്രശ്‌നങ്ങള്‍ താമരശ്ശേരി ചുരത്തിലെ മാത്രം പ്രശ്‌നമല്ല. ചെമ്പ്ര മല, കുറിച്ച്യര്‍ മല, വെള്ളര്‍ മല, മണിക്കുന്ന് മല, പുത്തുമല അങ്ങനെ നിരവധി പ്രദേശങ്ങള്‍ പരിസ്ഥിതിലോല മേഖലകളാണ്. ഇവിടങ്ങളിലൊക്കെ ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാറും ആവശ്യമായ സുരക്ഷാ പരിശോധന നടത്തണം. ഭൗമശാസ്ത്രജ്ഞരുള്‍പ്പെടെ പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ സഹായിക്കുന്ന ശാസ്ത്രീയ പഠനങ്ങള്‍ നടത്തി, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വരുംകാലത്തെങ്കിലും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഇവിടങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും വാസയോഗ്യമായ വീടുകള്‍ നല്‍കി യുദ്ധകാലാടിസ്ഥാനത്തില്‍ പുനരധിവസിപ്പിക്കണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.





Leave a Reply