കരാപ്പുഴ രാത്രി പാര്‍ക്ക് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കണം: മീറ്റോ
കരാപ്പുഴ: കാരാപ്പുഴ പാര്‍ക്ക് രാത്രി എട്ടുമണി വരെ സഞ്ചാരികള്‍ക്കായി തുറക്കാനുള്ള തീരുമാനം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് മലബാര്‍ എക്കോ ടൂറിസം ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു.ഉദ്യോഗസ്ഥര്‍ പിന്തിരിപ്പന്‍ മനോഭാവങ്ങള്‍ അവസാനിപ്പിച്ച് കാരാപ്പുഴ പാര്‍ക്ക് രാത്രി 8 മണി വരെ തുറക്കാനുള്ള തീരുമാനം നടപ്പിലാക്കണം എന്നും മീറ്റോ ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.എ. അഗസ്റ്റി, വൈസ് പ്രസിഡന്റ് സണ്ണി കൊറ്റേടം, സെക്രട്ടറി എം.എസ്. ജെയ്സന്‍, ബിനീഷ് കുഞ്ഞാനായില്‍, ബൈജു കെ.വി. ആന്റണി പി.പി. അനുടോണി അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു
പാര്‍ക്ക് രാത്രി 9 മണിവരെ തുറക്കാന്‍ കളക്ടര്‍ അധ്യക്ഷനായ ടൂറിസം മാനേജ്മെന്റ് കമ്മറ്റി തീരുമാനമെടുത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതാണ്.
എന്നാല്‍ നിരന്തരമായ പല തടസ്സങ്ങള്‍ക്കുശേഷം കഴിഞ്ഞ മാസം ചേര്‍ന്ന ഏറ്റവും പുതിയ കമ്മിറ്റി സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ ഓണം വാരാഘോഷത്തോടനുബന്ധിച്ച് രാത്രി എട്ടുമണി വരെ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ കമ്മറ്റി തീരുമാനത്തെ അട്ടിമറിച്ചുകൊണ്ട് സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് ചില ഉദ്യോഗസ്ഥര്‍ പദ്ധതി അട്ടിമറിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. പാര്‍ക്ക് രാത്രി തുറക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നിലവില്‍ ഉണ്ടായിരിക്കെ. ചില നിസ്സാരമായ കാരണങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഈ ഉദ്യോഗസ്ഥ നീക്കം. രാത്രിയിലേക്ക് തുറക്കുന്നതിന് ആവശ്യമായ സുരക്ഷാ, പ്രകാശ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അനുവദിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ കരാറുകാരുമായി ചേര്‍ന്ന് കാലതാമസം വരുത്തിയെന്നും പ്രദേശത്ത് ആരോപണം ഉയരുന്നുണ്ട്. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് കാരാപ്പുഴ ഡാം. വനപ്രദേശമല്ല, രാത്രിയില്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ യാതൊരു അപകട സാധ്യത ഇല്ലാത്ത വയനാട്ടിലെ ഒരേഒരു വിനോദ സഞ്ചാര കേന്ദ്രവും കൂടിയാണ് കാരാപ്പുഴ. ഉരുള്‍പ്പൊട്ടലിന് ശേഷം വയനാടന്‍ ടൂറിസം തിരികെ കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതാണ് ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള നിഷ്‌ക്രിയ മനോഭാവവും പ്രവര്‍ത്തികളും. കാരാപ്പുഴ പാര്‍ക്ക് സമയം ദീര്‍ഘിപ്പിച്ചാല്‍ സര്‍ക്കാരിന് മികച്ച വരുമാനം ലഭിക്കും. കൂടാതെ പ്രദേശവാസികള്‍ക്കും ഗുണകരമാണ് ഈ പദ്ധതി.





Leave a Reply