താമരശ്ശേരി ചുരത്തില്‍ ശക്തമായ ശബ്ദത്തോടെ മണ്ണ് ഒലിച്ചു വരുന്നു
ലക്കിടി:താമരശ്ശേരി ചുരം ഒന്‍പതാം വളവ് വ്യൂ പോയിന്റിന് സമീപം
ശക്തമായ ശബ്ദത്തോടെ മണ്ണ് ഒലിച്ചു വരുന്നതിനാല്‍ പ്രദേശത്തു നിന്നും ആളുകളെ മാറ്റി.പോലീസും, ഫയര്‍ഫോഴ്‌സ്, ചുരം ഗ്രീന്‍ ബ്രിഗേഡ്, മുതലായ എല്ലാ രക്ഷാപ്രവര്‍ത്തകരെയും സ്ഥലത്തു നിന്നും മാറ്റി.ഇനി മഴ മാറാതെ മറ്റു പ്രവൃത്തികള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും തടഞ്ഞിരിക്കുകയാണ്. മുന്നറിയിപ്പ് അവഗണിച്ച് ആരും ചുരത്തിലേക്ക് പ്രവേശിക്കരുത്.
വയനാട് കോഴിക്കോട് ജില്ലാ അതിര്‍ത്തി ആയ താമരശ്ശേരി ചുരത്തില്‍ ഇങ്ങനെ ഒരു അപകടം നടന്നിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വേണ്ട വിധത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാവുന്നില്ല എന്ന രീതിയില്‍ പൊതുജനങ്ങള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്.കോഴിക്കോട് ജില്ലയുടെ ഭാഗമായിട്ടുള്ള ഇവിടം, ജില്ലാ ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട ആരും തന്നെ തിരിഞ്ഞ് പോലും നോക്കുന്നില്ല എന്നും പറയപ്പെടുന്നു.
വയനാട് ജില്ലയിലെ ജനങ്ങള്‍ ഒറ്റപ്പെട്ട് പോയ അവസ്ഥയിലാണ് നിലവില്‍. ആശുപത്രി, റെയില്‍വേ, എയര്‍പോര്‍ട്ട്, മറ്റു ജോലികള്‍, എന്നിവക്കൊക്കെ വയനാട് ജില്ലക്കാര്‍ ആശ്രയിക്കുന്നത് ചുരം ഇറങ്ങി കോഴിക്കോട് ജില്ലയെ ആണ്.ഓണം പ്രമാണിച്ചുള്ള കച്ചവടം, ടൂറിസം എന്നീ മേഖലകളില്‍ പ്രതീക്ഷ വെച്ച് നില്‍ക്കുന്ന ആളുകള്‍ക്ക് ഈ ഒരു ദുരന്തം ഇരുട്ടടി ആയിരിക്കുകയാണ്.അവധി ദിവസങ്ങളില്‍ കോഴിക്കോട് ഭാഗത്ത് നിന്നും ചുരം കയറുന്ന ടൂറിസ്റ്റുകളെ ആശ്രയിക്കുന്ന ഒരുപാട് കച്ചവടക്കാര്‍ക്കാണ് ഇതൊരു മുറിവായി മാറിയിരിക്കുന്നത്.





Leave a Reply