June 19, 2026

നല്ലോണം 2025: ഓണാഘോഷത്തിന് ഒരുങ്ങി മാനന്തവാടി

0
IMG_20250829_173716
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സോക്കർ സ്റ്റാർ വള്ളിയൂർക്കാവ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ “നല്ലോണം 2025” സെപ്റ്റംബർ 3-ന് വള്ളിയൂർക്കാവ് മൈതാനത്ത് നടക്കും. രാവിലെ 9 മണി മുതൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

 

കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിനോദ മത്സരങ്ങൾ, വിഭവസമൃദ്ധമായ ഓണസദ്യ, ജില്ലാതല കൈകൊട്ടിക്കളി മത്സരം എന്നിവ പ്രധാന ആകർഷണങ്ങളാണ്. ഉച്ചയ്ക്ക് 1 മണിക്കാണ് ഓണസദ്യ. 2 മണിക്ക് ആരംഭിക്കുന്ന കൈകൊട്ടിക്കളി മത്സരത്തിൽ വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകൾ ലഭിക്കും.

 

ഓണാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബർ 2-ന് പ്രാദേശിക തലത്തിൽ ഗൃഹാങ്കണ പൂക്കള മത്സരവും സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ 9947112342, 9847284662 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.എൽ. അമൽ, കോർഡിനേറ്റർ കെ.ആർ. രാജേഷ്, സോക്കർ സ്റ്റാർ സെക്രട്ടറി എ.കെ. ജയദേവൻ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *