June 19, 2026

അസംപ്ഷൻ എ യു പി സ്കൂളിൽ വായന പക്ഷാചരണത്തിന് തുടക്കം

0
WhatsApp Image 2026-06-19 at 6.52.48 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: അസംപ്ഷൻ എ യു പി സ്കൂളിൽ വായന പക്ഷാചരണത്തിന് തുടക്കം കുറിച്ചു. സാഹിത്യകാരനും ഹോർത്തൂസ് വായനാ മത്സര ജേതാവുമായ ഷാജി ചന്ദനപറമ്പിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡിജിറ്റൽ തലമുറയുടെ വായനാ യാത്ര ചിന്താശേഷികളെ വളർത്തുന്നതാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഹെഡ്മാസ്റ്റർ ഷോജി ജോസഫ് അധ്യക്ഷത വഹിച്ചു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ച ചടങ്ങിൽ പ്രിൻസി ഇളംകുന്നപുഴ, അധ്യാപകരായ ലിൻസി ലൂക്കോസ്, ജിൻസി കെ., ട്രീസ തോമസ്, റോസ എ.സി., ജന്നി കെ.എൽ. എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *