April 30, 2026

നിങ്ങളുടെ ആരോഗ്യം ഞങ്ങളുടെ ഉത്തരവാദിത്വം; ക്യാമ്പയിനുമായി വാളല്‍ യു.പി സ്‌കൂള്‍

0
site-psd-372
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: വാളല്‍ യു.പി സ്‌കൂളിലെ ജെആര്‍സി യൂണിറ്റിന്റെയും നന്മ സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ മാടക്കുന്ന് ഉന്നതിക്ക് സമീപമുള്ള പഠനമുറിയില്‍ ക്യാമ്പ് സംഘടിപ്പിച്ചു.ഉന്നതികളിലെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച പരിപാടി വാളല്‍ യു പി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സജിത്ത് ഉദ്ഘാടനം ചെയ്തു.മെഡിക്കല്‍ കോഡിനേറ്റര്‍ രതീഷ് യോഗത്തില്‍ അധ്യക്ഷനായി.കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പ്പിറ്റലും മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് മേപ്പാടിയും സംയുക്തമായാണ് ഈ മെഡിക്കല്‍ മിഷന്‍ ഡ്രൈവ് നടത്തിയത്. സീഡ് ക്ലബ് അംഗങ്ങള്‍ മാടക്കുന്ന് കല്ലട്ടി ഭാഗങ്ങളില്‍ പോയി ക്യാമ്പിനെ കുറിച്ച് അവബോധം സൃഷ്ടിച്ചു.

ജെ ആര്‍ സി കുട്ടികള്‍ക്ക് സേവനം ചെയ്യുന്നതിനുള്ള പരിശീലനം എന്ന ലക്ഷ്യം ക്യാമ്പിലൂടെ സാധ്യമായി. പരിപാടിയില്‍ നൂറോളം ആളുകള്‍പങ്കെടുത്തു.അദ്ധ്യാപകന്‍ എ പി സാലിഹ്, പിടിഎ അംഗങ്ങള്‍, ഡോക്ടമാര്‍ എന്നിവര്‍ സംസാരിച്ചു.സീഡ് കോഡിനേറ്റര്‍ അനൂപ് കുമാര്‍ ജെ ആര്‍ സി കൗണ്‍സിലര്‍ ഫസീല എന്നിവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *