ഓണം കുടുംബശ്രീക്കൊപ്പം പ്രദര്‍ശന വിപണന മേള ആരംഭിച്ചു
അമ്പലവയല്‍: ഗുണമേന്മയേറിയ ഉല്‍പ്പന്നങ്ങളും നാടന്‍ കാര്‍ഷിക വിഭവങ്ങളുമായി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കുടുംബശ്രീ.കുടുംബശ്രീ ജില്ലാ മിഷന്റെ ഓണം ജില്ലാ പ്രദര്‍ശന വിപണമേള അമ്പലവയല്‍ ബസ്റ്റാന്‍ഡില്‍ ആരംഭിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മേള ഉദ്ഘടാനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബാലസുബ്രഹ്‌മണ്യന്‍ പി കെ സ്വാഗതം ആശംസിച്ച ചടങ്ങില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീര്‍ അധ്യക്ഷനായി.നന്മ യൂണിറ്റിന്റെ കോഫി പ്രൊഡ്യൂസര്‍ ഗ്രൂപ്പ് ഉദ്ഘടനവും മേളയില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.ജില്ലയിലെ 27 സിഡിഎസകളിലും ഓണച്ചന്തകള്‍ സംഘടിപ്പിക്കും.കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന മായം കലരാത്ത വിഭവങ്ങള്‍, തുണിത്തരങ്ങള്‍, അച്ചാറുകള്‍, മണ്‍പാത്രങ്ങള്‍, ഓണക്കനിയില്‍ വിളയിച്ച പച്ചക്കറികള്‍, നിറപ്പൊലിമയില്‍ വിളവെടുത്ത പൂക്കള്‍ എന്നിവ ലഭ്യമാക്കും. ഇന്ന് തുടങ്ങി സെപ്റ്റംബര്‍ 3 വരെ ചന്തകള്‍ സജീവമായിരിക്കും.ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി നായര്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്സണ്‍ ജെസ്സി ജോര്‍ജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റ്റി ബി സെനു, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എന്‍ സി കൃഷ്ണന്‍,വി വി രാജന്‍, അമ്പലവയല്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ നിഷ രഘു, അമ്പലവയല്‍ സിഡിഎസ് അസിസ്റ്റന്റ് സെക്രട്ടറി ബിജു കെ ജി,കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ അമീന്‍ കെ കെ, സെലീന കെഎം, ജില്ലാ പ്രോഗ്രാം മാനേജര്‍ അര്‍ഷക്ക് സുല്‍ത്താന്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply