April 14, 2026

സാനു മാസ്റ്റര്‍ അനുസ്മരണം നടത്തി

0
site-psd-374
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പുരോഗമന കലാസാഹിത്യ സംഘം വയനാട് ജില്ലാ കമ്മിറ്റി, കല്‍പ്പറ്റ മേഖലാ ലൈബ്രറി സമിതി, ശക്തി ലൈബ്രറി എന്നിവയുടെ നേതൃത്വത്തില്‍ സാനു മാസ്റ്റര്‍ അനുസ്മരണം നടത്തി. എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ എക്‌സിസികുട്ടീവ് കമ്മിറ്റി അംഗവുമായ പി.കെ.ജയചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം.ദേവകുമാര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സികുട്ടീവ് കമ്മിറ്റിയംഗം കെ.രാജന്‍, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം.സുമേഷ് എന്നിവര്‍ സംസാരിച്ചു. മേഖലാ ലൈബ്രറി സമിതി ചെയര്‍മാന്‍ അബ്ദുള്‍ സലാം സി അധ്യക്ഷനായി.

പുരോഗമന കലാ സാഹിത്യ സംഘം കല്‍പറ്റ മേഖലാ സെക്രട്ടറി ഇ.എ.രാജപ്പന്‍ സ്വാഗതവും ശക്തി ഗ്രന്ഥശാല പ്രസിഡന്റ് മാട്ടില്‍ അലവി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *