പൂതാടിയില്‍ ലഹരിക്കെതിരെ ‘തുടി’ തുടരുന്നു
ട്രൈബല്‍ ഉന്നതി ടുബാകോ ആന്റ് ഡ്രഗ് -ഫ്രീ ഇനീഷ്യേറ്റീവിന്റെ (തുടി) ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ പൂതാടിയിലെ ചീയമ്പം ഉന്നതിയില്‍ കമ്മ്യൂണിറ്റി ഇന്റര്‍വെന്‍ഷന്‍ തുടര്‍പരിപാടി സംഘടിപ്പിച്ചു. ശീലമാറ്റ പ്രവര്‍ത്തനങ്ങളിലൂടെ ഉന്നതികളെ ലഹരി വിമുക്തമാക്കി ആരോഗ്യകരമായ ജീവതശൈലിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ലഹരി ഉപയോഗത്തില്‍നിന്നുള്ള മോചനത്തിനായി അനുഭവം പങ്കിടല്‍, മാസ് കൗണ്‍സലിങ്, ഗൃഹസന്ദര്‍ശനം എന്നിവ നടത്തി. ദേശീയ കൃഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി ത്വക് രോഗ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.
പൂതാടി ഗ്രാമപഞ്ചായത്ത് അംഗം രാജന്‍, ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ പി ദിനീഷ്, എന്‍പിഎന്‍സിഡി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. കെ ആര്‍ ദീപ, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ പി എസ് സുഷമ, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡെര്‍മറ്റോളജി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ധന്യ, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി എം ഫസല്‍, പൂതാടി കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവ്, ആര്‍കെഎസ്‌കെ കൗണ്‍സെലര്‍ കെ പി ഷാരി എന്നിവര്‍ തുടര്‍പരിപാടിക്ക് നേതൃത്വം നല്‍കി.





Leave a Reply