പൂഴിത്തോട് ബദല്‍ റോഡിന് പിന്തുണയുമായി തരിയോട് ഗ്രാമപഞ്ചായത്ത്
കാവുംമന്ദം: ചുരത്തില്‍ തടസ്സങ്ങള്‍ വരുമ്പോള്‍ പൂര്‍ണ്ണമായും വഴികളില്ലാതെ ഒറ്റപ്പെടുന്ന വയനാടിന്റെ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിലും ടൂറിസം രംഗങ്ങളില്‍ അടക്കം ജില്ലയുടെ വികസനത്തിന് വലിയ മുതല്‍ക്കൂട്ട് ആവുകയും ചെയ്യുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദല്‍ പാത യാഥാര്‍ത്ഥ്യ യാഥാര്‍ത്ഥ്യമാക്കുന്നതിന് ജനകീയ ഇടപെടല്‍ കാര്യക്ഷമമാക്കാന്‍, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി ജനകീയ യോഗം തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ചെയര്‍മാനും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് ജോജിന്‍ ടി ജോയ് കണ്‍വീനറും ജനപ്രതിനിധികളും വിവിധ മത രാഷ്ട്രീയ സാമൂഹ്യ സംഘടന പ്രതിനിധികള്‍ അംഗങ്ങളായും സമിതി രൂപീകരിച്ചു.
റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി വിവിധ കൂട്ടായ്മകള്‍ നടത്തുന്ന സമര പരിപാടികള്‍ക്കും ഭരണ തലത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനും യോഗം തീരുമാനിച്ചു. ഈ ആവശ്യത്തിന് മുന്‍കാലത്ത് തരിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി സര്‍ക്കാരിലേക്ക് നല്‍കിയിട്ടുണ്ട്. ഈ ശ്രമങ്ങള്‍ക്ക് ജനശ്രദ്ധ കൊണ്ടുവരുന്നതിന് വേണ്ടി കാവുമന്ദത്ത് ജനകീയ സദസ്സ് സംഘടിപ്പിക്കും. 31 വര്‍ഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ തറക്കല്ലിട്ട ഈ ബദല്‍ പാത സാങ്കേതിക നടപടിക്രമങ്ങളില്‍ കുരുങ്ങിയാണ് നിലച്ചു പോയത്.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധ പുലിക്കോട്, വത്സല നളിനാക്ഷന്‍, സിബില്‍ എഡ്വാര്‍ഡ്, കെ വി ഉണ്ണികൃഷ്ണന്‍, ബീന റോബിന്‍സണ്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിന്‍ ടി ജോയ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഷാജി വട്ടത്തറ, മൊയ്തൂട്ടി പാറക്കണ്ടി, അനിത നാരായണന്‍, മഹേഷ് കുമാര്‍, പൂഴിത്തോട് കര്‍മ്മസമിതി ഭാരവാഹികളായ ഓ ജെ ജോണ്‍സണ്‍, ബിജെ ബിനു, അബ്രഹാം കെ മാത്യു, സണ്ണി ജോര്‍ജ്, ജോണ്‍ മാത്യു, ബഷീര്‍ കണിയാങ്കണ്ടി, രാമന്‍ മൂട്ടാല, പി മമ്മൂട്ടി, എ കെ ദിനേശ് കുമാര്‍, ജയന്ത്കുമാര്‍, മുജീബ് പാറക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ എന്‍ ഗോപിനാഥന്‍ സ്വാഗതവും സൂന നവീന്‍ നന്ദിയും പറഞ്ഞു.




Leave a Reply