മീനങ്ങാടിയില്‍ എക്‌സൈസിന്റെ വന്‍ കുഴല്‍പ്പണ വേട്ട ഒന്നരക്കോടിയോളം രൂപ പിടികൂടി
മീനങ്ങാടി :മൈസൂര്‍ കോഴിക്കോട് ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ മീനങ്ങാടിക്ക് സമീപം നടത്തിയ വാഹന പരിശോധനയില്‍ നിയമവിരുദ്ധമായി രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന ഒരുകോടി മുപ്പത്തിആറ് ലക്ഷത്തി ഒന്‍പതിനായിരം രൂപ കണ്ടെടുത്തു. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കര്‍ണാടക കെഎസ്ആര്‍ടിസിയുടെ സ്ലീപ്പര്‍ ബസ്സിലെ യാത്രക്കാരനായിരുന്നു മലപ്പുറം സ്വദേശി അമ്മത്തൂര്‍ വീട്ടില്‍ അബ്ദുല്‍ റസാക്കില്‍ നിന്നാണ് പണം പിടികൂടിയത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ എം കെയും പാര്‍ട്ടിയും എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബാബുരാജും പാര്‍ട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്.





Leave a Reply